Follow KVARTHA on Google news Follow Us!
ad

മന്ത്രി എ സി മൊയ്ദീൻ ഇടപെട്ടു; ഷൈജു ഒമാൻ തടവറയിൽ നിന്നും കല്ല്യാണ പന്തലിലെത്തിയത് ഇങ്ങനെ!

പ്രതീക്ഷകളെല്ലാം അസ്തമിച്ച് തടവറയിൽ കഴിഞ്ഞിരുന്ന യുവാവിന് ആശ്വാസമേകാൻ ഒടുവിൽ മന്ത്രി തുണയായതോടെ യുവാവിന്റെ മംഗല്യം സ്വപ്നം പൂവണിഞ്ഞു. Shaiju Ismaayil who had been in jail for 12 day after Oman police caught him over lost his passport
തിരുവനന്തപുരം: (www.kvartha.com 13.01.2017) പ്രതീക്ഷകളെല്ലാം അസ്തമിച്ച് തടവറയിൽ കഴിഞ്ഞിരുന്ന യുവാവിന് ആശ്വാസമേകാൻ ഒടുവിൽ മന്ത്രി തുണയായതോടെ യുവാവിന്റെ മംഗല്യം സ്വപ്നം പൂവണിഞ്ഞു.

തൃശ്ശൂർ കുന്നത് വീട്ടിൽ ഷൈജു ഇസ്മായിലാണ് അവസാനം ജീവിതത്തിലേക്ക് തിരിച്ച് വന്നത്. മൂന്ന് മാസം മുമ്പ് ഒമാനിലേക്ക് പോയ ഷൈജുവിന്റെ വിവാഹം ജനുവരി 12 ആം തീയതി പാലക്കാട് മംഗലം സ്വദേശിനിയായ യുവതിയുമായി നിശ്ചയിച്ചിരുന്നു. എന്നാൽ വിധി ഷൈജുവിനെ പരീക്ഷിക്കുകയായിരുന്നു. ഒമാനിൽ നിന്ന് പാസ്പോർട്ട് നഷ്ടപ്പെട്ട ഷൈജുവിനെ പരിശോധനകൾക്കിടയിൽ പോലീസ് പിടിച്ചു. തുടർന്ന് 12 ദിവസം ഷൈജു ഒമാനിലെ ജയിലിൽ കഴിയുകയായിരുന്നു. ഇതിനിടയിൽ കല്ല്യാണ ദിവസം അടുത്ത് വന്നതോടെ എന്ത് ചെയ്യുമെന്നറിയാതെ വീട്ടുക്കാരും കുടുംബക്കാരും കുഴങ്ങി.

Minister helped, Shaiju returns from Oman jail to Wedding Hall. Shaiju Ismaayil who had been in jail for 12 day after Oman police caught him over lost his passport. The incident happened in December



പല വഴികളിലൂടെ ഷൈജുവിനെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഒന്നും ഫലിച്ചില്ല. തുടർന്ന് ഷൈജുവിന്റെ കുടുംബക്കാർ ജനുവരി ഒമ്പതാം തീയതി വ്യ്വസായ മന്ത്രി എ സി മൊയ്ദീനെ സമീപിക്കുകയായിരുന്നു.  എംബസിയുമായുള്ള മന്ത്രിയുടെ നിരന്തര ഇടപെടൽ അവസാനം ഷൈജുവിന്റെ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു. ബുധനാഴ്ച്ചയോടെ ഷൈജുവിനെ ഒമാൻ ജയിലിൽ നിന്നും പുറത്തിറക്കി. വ്യാഴാഴ്ച ഉച്ചയോടെ ഷൈജു കല്ല്യാണ പന്തലിലേക്ക് വന്നെത്തി. തുടർന്ന് പാലക്കാടുള്ള പങ്കജം ഓഡിറ്റോറിയത്തിൽ ഷൈജുവിന്റെ നിക്കാഹ് നടക്കുകയായിരുന്നു. നിക്കാഹിന് ശേഷം നവ ദമ്പതികൾ മന്ത്രിയെ കാണാൻ വടക്കാഞ്ചേരിയിലെത്തി. ജീവിതം തിരിച്ച് തന്ന മന്ത്രിക്ക് ഒരുപാട് നന്ദി പറഞ്ഞ ശേഷമാന് ദമ്പതികൾ മടങ്ങിയത്.

Summary: Minister helped, Shaiju returns from Oman jail to Wedding Hall. Shaiju Ismaayil who had been in jail for 12 day after Oman police caught him over lost his passport. The incident happened in December