Follow KVARTHA on Google news Follow Us!
ad

ലൈംഗികാരോപണം; മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവെച്ചു

ലൈംഗികാരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവച്ചു. Prime Minister, Narendra Modi, Letter, Allegation, Girl, National,
ഷില്ലോങ്: (www.kvartha.com 27.01.2017) ലൈംഗികാരോപണത്തെ തുടര്‍ന്ന് മേഘാലയ ഗവര്‍ണര്‍ വി.ഷണ്‍മുഖനാഥന്‍ രാജിവച്ചു. രാജ്ഭവന്റെ പവിത്രത ഗവര്‍ണര്‍ കളങ്കപ്പെടുത്തിയെന്നും രാജ്ഭവന്‍ ഒരു ലേഡീസ് ക്ലബ് പോലെയാക്കിയ ഷണ്‍മുഖനാഥനെ അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ജീവനക്കാര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് ഷണ്‍മുഖനാഥന്‍ രാജിസന്നദ്ധത അറിയിച്ചത്.

പ്യുണ്‍ തൊട്ട് ഉദ്യോഗസ്ഥര്‍ വരെയുള്ള 80 ജീവനക്കാരാണ് കത്തയച്ചത്. ഷണ്‍മുഖനാഥന്‍ ചുമതലയേറ്റ ശേഷം രാജ്ഭവനിലേക്ക് പെണ്‍കുട്ടികള്‍ വന്നും പോയുമിരിക്കുകയാണെന്നും ജീവനക്കാരുടെ കത്തില്‍ പറഞ്ഞിരുന്നു. ഗവര്‍ണറുടെ പ്രവൃത്തികള്‍ രാജ്ഭവന്റെയും ജീവനക്കാരുടെയും അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ ജീവനക്കാര്‍ ആരോപിച്ചിരുന്നു.

Meghalaya Governor V Shanmuganathan Resigns After Controversy Over Alleged  Misconduct: Sources, Prime Minister, Narendra Modi, Letter, Allegation, Girl, National.



കഴിഞ്ഞ ദിവസം ജോലിക്കായി ഗവര്‍ണറുടെ ഓഫീസിലെത്തിയ പെണ്‍കുട്ടിയോട് ഗവര്‍ണര്‍ മോശമായി പെരുമാറിയെന്ന ആരോപണമുയര്‍ന്നിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പെണ്‍കുട്ടിയെ ഉദ്ധരിച്ച് വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ആരോപണങ്ങളെല്ലാം ഗവര്‍ണര്‍ തള്ളി. വാര്‍ത്തകള്‍ ശരിയല്ലെന്നും, ഒരാളെ മാത്രമേ ജോലിക്കെടുക്കാന്‍ പറ്റുകയുളളൂവെന്നും,ജോലി ലഭിക്കാത്തവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. മാത്രമല്ല രാജ്ഭവനിലെത്തുന്ന പെണ്‍കുട്ടികളെ മകളെപ്പോലെയോ കൊച്ചുമകളെപ്പോലെയോ ആണു താന്‍ കാണുന്നതെന്നും ഷണ്‍മുഖനാഥന്‍ വ്യക്തമാക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള ഷണ്‍മുഖനാഥന്‍ 2015 മേയ് 20നാണ് മേഘാലയയുടെ ഗവര്‍ണറായി സ്ഥമേറ്റത്. ജെ.പി.രാജ്‌ഖോവയെ നീക്കിയതിനെ തുടര്‍ന്ന് 2016 സെപ്റ്റംബര്‍ 16ന് ഷണ്‍മുഖനാഥന് അരുണാചല്‍ പ്രദേശിന്റെ അധിക ചുമതലയും നല്‍കിയിരുന്നു.

Also Read:
പാലക്കുന്നിലെയും അരമങ്ങാനത്തെയും വീടുകവര്‍ച്ചകള്‍ തെളിഞ്ഞു; പൂട്ടിയിട്ട വീട് തകര്‍ത്ത് പോലീസ് തൊണ്ടിമുതലുകള്‍ കണ്ടെടുത്തു, പ്രതികള്‍ കുടുംബസമേതം മുങ്ങി

Keywords: Meghalaya Governor V Shanmuganathan Resigns After Controversy Over Alleged  Misconduct: Sources, Prime Minister, Narendra Modi, Letter, Allegation, Girl, National.