Follow KVARTHA on Google news Follow Us!
ad

തമിഴ്നാട്ടുകാരെ പുകഴ്‌ത്താൻ മലയാളികളെ ഇകഴ്ത്തണോ? മലയാളികൾക്ക് കെ എസ് ആർ ടി സി ക്ക് കല്ലെറിയാനും പൊതുമുതൽ നശിപ്പിക്കാനും മാത്രമേ അറിയുകയുള്ളൂവെന്ന് നടൻ മമ്മൂട്ടി; ജെല്ലിക്കട്ട് സമരാനുകൂലികൾ നടത്തിയ സമരം തന്നെ ആകർഷിച്ചുവെന്നും മെഗാ സ്റ്റാർ

ജല്ലിക്കട്ട് സമര മാർഗ്ഗത്തെ പ്രകീർത്തിച്ച് നടൻ മമ്മൂട്ടി രംഗെത്തെത്തി . യഥാർത്ഥ സമരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത് The actor appreciated the protestors for coming together without the push from any political party or leader, for a common cause, he took a diplomatic stand on the whole issue of the protest.
ചെന്നൈ: (www.kvartha.com 23.01.2017) ജെല്ലിക്കട്ട് സമര മാർഗത്തെ പ്രകീർത്തിച്ച് നടൻ മമ്മൂട്ടി രംഗത്തെത്തി . യഥാർത്ഥ സമരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. പ്രതിഷേധമെന്നാൽ അക്രമണമല്ലെന്നും , ജാതി മത ഭേദമന്യേയുള്ള ഒരുമിച്ച് കൂടലുകളാണെന്നും പറഞ്ഞ അദ്ദേഹം , തമിഴ്‌നാട്ടിൽ നടന്നത് പോലൊരു സമരം മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണെന്നും പ്രസ്താവിച്ചു.

മലയാളികളുടെ സമര മാർഗം കെ എസ് ആർ ടി സി ബസ്സിന് കല്ലെറിയുന്നതും പൊതു മുതൽ നശിപ്പിക്കലുമാണെന്നും താരം കുറ്റപ്പെടുത്തി  വരിക്കാശ്ശേരി മനയിൽ 'ഞാറ്റുവേല' വാട്ടസ്ആപ് കൂട്ടായ്മ 'ജനാധിപത്യത്തിന്റെ വർത്തമാനവും' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജെല്ലിക്കട്ട് പൗരുഷത്തിന്റെ പ്രതീകമാണ്. കാളയെ ഉപദ്രവിക്കലോ കുത്തിക്കൊല്ലലോ അല്ല ജെല്ലിക്കട്ട്. ഇത് തമിഴ്നാട്ടുകാരുടെ വികാരമാണ് അവകാശം നേടിയെടുക്കാനുള്ള ആഗോള സമരമായി ഇതിനെ കാണാമെന്നും താരം പറഞ്ഞു. കേരളത്തിലെ ആഴക്കടൽ മൽസ്യ ബന്ധനവുമായി നടത്തിയ സമരത്തിൽ പലരും പങ്കെടുക്കാതെ മാറി നിന്നതിനെയും താരം വിമർശിച്ചു.


കാർട്ടുണിസ്റ്റ്  സുനിൽ നമ്പുവിന്റെ ഗ്രാഫിക് ചെറുകഥ റോമിംഗ് ഫയൽസ് അറ്റാച്ഡ് മമ്മൂട്ടി പ്രകാശനം ചെയ്തു. നടൻ ശ്രീരാമൻ , എം എ ബേബി, എം ബി രാജേഷ് എം പി, കെ വി അബ്ദുൽ ഖാദർ എം എൽ എ തുടങ്ങിയവർ പ്രസംഗിച്ചു.

Summary: Mammootty speaks his mind on the protest. The actor appreciated the protestors for coming together without the push from any political party or leader, for a common cause, he took a diplomatic stand on the whole issue of the protest.