Follow KVARTHA on Google news Follow Us!
ad

രാധാകൃഷ്ണന്റെ കമല്‍ വിരുദ്ധ ആഹ്വാനം ജന്മഭൂമി ഏറ്റെടുത്തില്ല; തീരുമാനത്തിനു പിന്നില്‍ ഉന്നത നേതൃത്വം

പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനു രാജ്യം വിട്ടുപോകാമെന്ന ബിജെപി സംസ്ഥാന ജനറല്‍ Kerala, Thiruvananthapuram, Kamal, News, BJP, Writer, film, Director, N Radhakrishnan, Janmabhumi, Kummanam, Kerala BJP leader's poisonous statement ignored by RSS organ
തിരുവനന്തപുരം: (www.kvartha.com 10.01.2017) പ്രശസ്ത സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനു രാജ്യം വിട്ടുപോകാമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ പ്രസ്താവന ബിജെപി മുഖപത്രം പ്രസിദ്ധീകരിച്ചില്ല. സംസ്ഥാനത്ത് ഇതുവരെ സംഘ്പരിവാര്‍ നേതാക്കള്‍ നടത്തിയ പ്രസ്താവനകളില്‍ ഏറ്റവും വിഷലിപ്തമായി കണക്കാക്കപ്പെടുന്ന പരാമര്‍ങ്ങള്‍ക്ക് മറ്റ് മാധ്യമങ്ങള്‍ നല്‍കിയത് അമിത പ്രാധാന്യമാണെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് സ്വന്തം പത്രം അത് ചവറ്റുകുട്ടയില്‍ ഇട്ടത്.

ബൊളീവിയന്‍ വിപ്ലവ നേതാവ് ചെഗുവേരയുടെ ചിത്രങ്ങള്‍ നാട്ടുംപുറങ്ങളിലെ ചുമരുകളില്‍ നിന്ന് നീക്കം ചെയ്യണം എന്നു രാധാകൃഷ്ണന്‍ പറഞ്ഞതിനാണ് ജന്മഭൂമി പ്രാധാന്യം നല്‍കിയത്. ഉള്‍പ്പേജില്‍, പാസ്‌പോര്‍ട്ടും ആധാരവും നഷ്ടപ്പെട്ടതിനേക്കുറിച്ചുള്ള പരസ്യങ്ങള്‍ക്കിടയില്‍ അപ്രധാനമായാണ് അതും നല്‍കിയത്. ആ വാര്‍ത്തയില്‍ ഒരിടത്തും കമലിനെതിരായ രാധാകൃഷ്ണന്റെ പ്രസ്താവനയില്ല. മറ്റൊരിടത്തും വേറെ വാര്‍ത്തയായും കൊടുത്തിട്ടില്ല.

Kerala, Thiruvananthapuram, Kamal, News, BJP, Writer, film, Director, N Radhakrishnan, Janmabhumi, Kummanam, Kerala BJP leader's poisonous statement ignored by RSS organ

വിഖ്യാത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ രൂക്ഷമായി പ്രതികരിച്ചാണ് രാധാകൃഷ്ണന്‍ ശ്രദ്ധ നേടിയത്. എന്നാല്‍ മറ്റു പ്രധാന നേതാക്കളാരും കാര്യമായി അതിനെ പിന്തുണച്ചില്ല. എംടിയെ വിമര്‍ശിച്ചാല്‍ എന്താണ് കുഴപ്പം എന്നും മോഹന്‍ലാലിനെ വിമര്‍ശിക്കാമെങ്കില്‍ എംടിയെയും വിമര്‍ശിക്കാം എന്നും മാത്രമാണ് അതിനോട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചത്.

അതേസമയം എംടിയെ പിന്തുണച്ച് കേരളമാകെ രംഗത്തുവന്നു. അതിനു പിന്നാലെയാണ് തിങ്കളാഴ്ച രാധാകൃഷ്ണന്‍ കമലിനെതിരേ തിരിഞ്ഞത്. കമല്‍ തീവ്രവാദിയാണെന്നും ദേശീയഗാനം പോലുള്ള കാര്യങ്ങളില്‍ നിഷേധാത്മക നിലപാടാണെന്നും ആരോപിച്ച രാധാകൃഷ്ണന്‍, കമലിന് വേണമെങ്കില്‍ ഇന്ത്യ വിട്ടുപോകാമെന്നും പറഞ്ഞു. ഇത് ചാനലുകളും പത്രങ്ങളും വാര്‍ത്തയാക്കി.

ജന്മഭൂമിയുടെ വാര്‍ത്താ തമസ്‌കരണം പാര്‍ട്ടിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതൃത്വം അറിഞ്ഞുകൊണ്ടാണെന്ന് അറിയുന്നു. ബിജെപി മുഖപത്രം എന്ന് പറയാറുണ്ടെങ്കിലും ജന്മഭൂമി നടത്തുന്നത് ആര്‍എസ്എസ് നേരിട്ടാണ്. ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ പ്രോത്സാഹിപ്പിക്കാന്‍ കേരളത്തിലെങ്കിലും സംഘ്പരിവാര്‍ തയ്യാറല്ലെന്ന സന്ദേശമായാണ് ജന്മഭൂമിയുടെ നിലപാട് വ്യഖ്യാനിക്കപ്പെടുന്നത്.

Keywords: Kerala, Thiruvananthapuram, Kamal, News, BJP, Writer, film, Director, N Radhakrishnan, Janmabhumi, Kummanam, Kerala BJP leader's poisonous statement ignored by RSS organ