Follow KVARTHA on Google news Follow Us!
ad

ലാ ലിഗ യില്‍ പന്തു തട്ടാന്‍ കാശ്മീരില്‍ നിന്നും ബാസിത് അഹ് മദും മുഹമ്മദ് അസ്രാര്‍ രണ്‍പാറിയും

സ്പാനിഷ് ഫുട്ബോൾ ക്ലബായ ലാ ലിഗ യിൽ കളിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബാസിത് അഹമ്മദും മുഹമ്മദ് അസ്രാർ രൺപാറിയും Following an initiative taken by country's largest paramilitary force - CRPF, two Kashmiri boys have been selected to play football as centre forward and winger for a division of Spanish football league
ന്യൂഡല്‍ഹി: (www.kvartha.com 11.01.2017) സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബായ ലാ ലിഗ യില്‍ കളിക്കാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബാസിത് അഹ് മദും മുഹമ്മദ് അസ്രാര്‍ രണ്‍പാറിയും. ഒരു കലാപവുമായി ബന്ധപ്പെട്ട് സി ആര്‍ പി എഫ് ഉദ്യോഗസ്ഥര്‍ കാശ്മീരില്‍ പാറാവ് നടത്തുന്ന സമയം പ്രതിഷേധക്കാരുടെ ആരവങ്ങള്‍ക്കിടയിലും കൗമാരക്കാരായ വിദ്യാര്‍ത്ഥികളെ അവര്‍ ശ്രദ്ധിച്ചിരുന്നു. ആ തിരിച്ചറിവാണ് രണ്ട് പേരുടെ ജീവിതം മാറ്റി മറിച്ചത്.


വിദ്യാര്‍ത്ഥികളെ അവരുടെ കായിക ക്ഷമത പരിശോധിക്കുന്നതിനും അവരവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നവര്‍ക്ക് തോന്നി. അങ്ങനെയാണ് ഫുട്‌ബോള്‍ മത്സരം നടത്താന്‍ അവര്‍ തീരുമാനിക്കുന്നത്. തുടര്‍ന്ന് സി ആര്‍ പി എഫ് ടീം സ്‌പെയിനിലെ സൊഷ്യാദാദ് ഡിപോര്‍ടിവ ലെനന്‍സ, പൊയിനാസ്റ്റര്‍ തുടങ്ങിയ ക്ലബ്ബുകളുമായി കരാറൊപ്പിടുകയായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മൂന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഒരു ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു. ആ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ബാസിത് അഹ് മദിനേയും മുഹമ്മദ് അസ്രാര്‍ രണ്‍പാറിനേയും തെരഞ്ഞെടുക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേരും ശ്രീ നഗര്‍ നിവാസികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍ സെന്റര്‍ ഫോര്‍വേര്‍ഡായും മറ്റൊരാള്‍ വിംഗ് ഫോര്‍വേര്‍ഡായും ഇനി ലാ ലിഗ ക്ലബ്ബിന്റെ ജേഴ്‌സിയില്‍ സ്പാനിഷ് മൈതാനങ്ങളീല്‍ നിറഞ്ഞ് നില്‍ക്കും.


Image Credit: The Times of India

Summary: Kashmiri boys to play in Spanish league Following an initiative taken by country's largest paramilitary force - CRPF, two Kashmiri boys have been selected to play footballas centre forward and winger for a division of Spanish football league