Follow KVARTHA on Google news Follow Us!
ad

ജെല്ലിക്കെട്ട് നിരോധനം: മറീന ബീച്ചില്‍ സമരക്കാര്‍ക്കു നേരെ പോലീസ് ലാത്തിവീശി; സ്ഥലത്ത് സംഘര്‍ഷം, മധുരയില്‍ പ്രതിഷേധക്കാരുടെ ചെറുത്തുനില്‍പ്

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സമരം നടത്തുന്നവരെ ചെന്നൈയിലെ മറീന ബീച്ചിhospital, Treatment, Report, Students, Suicide Threat, National,
ചെന്നൈ: (www.kvartha.com 23.01.2017)  ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സമരം നടത്തുന്നവരെ ചെന്നൈയിലെ മറീന ബീച്ചില്‍ നിന്ന് ഒഴിപ്പിക്കാനുള്ള പോലീസ് നീക്കത്തിനിടെ സംഘര്‍ഷം. പോലീസ് ലാത്തിവീശുകയും സമരക്കാര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു.  സംഭവത്തില്‍ പരിക്കേറ്റ പത്ത് പേരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. 

മറീനാ ബീച്ചില്‍ രാവിലെതന്നെ പോലീസ് ഉദ്യോഗസ്ഥരെത്തി സമരം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഇറക്കുകയും തിങ്കളാഴ്ച നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യവും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. സമരം വിജയിച്ചെന്നും പിരിഞ്ഞുപോകണമെന്നുമുള്ള അഭ്യര്‍ത്ഥന സമരക്കാര്‍ തള്ളിയതോടെയാണു പോലീസ് നടപടി തുടങ്ങിയത്. വന്‍ പോലീസ് സന്നാഹം ബീച്ചിലെത്തി ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതോടെ പ്രതിരോധമുറകളുമായി സമരക്കാരും രംഗത്തെത്തുകയായിരുന്നു.
Jallikattu Live: Cops lathi-charge protesters, fire tear gas; DMK boycotts assembly, Hospital, Treatment, Report, Students, Suicide Threat, National.

ഇതിനിടെ സമരക്കാര്‍ ആത്മഹത്യാ ഭീഷണിയും മുഴക്കി. ബലം പ്രയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ കടലില്‍ച്ചാടുമെന്ന് സമരക്കാര്‍ ഭീഷണി മുഴക്കിയതോടെ പോലീസ് സമവായത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ സമരക്കാര്‍ അതിനുവഴങ്ങാതെ വന്നതോടെയാണ് പോലീസ് ലാത്തിവീശിയത്. ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് തീരുമാനം. മറീനാ ബീച്ചിലേക്കു പ്രതിഷേധവുമായി വന്നവരെ വിരട്ടിയോടിച്ചു. ഒഴിപ്പിക്കല്‍ അവസാന ഘട്ടത്തിലാണെന്നും  75% പേരെയും ഒഴിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

ബീച്ചില്‍ നിന്നും പോയ സമരക്കാര്‍ പിന്നീട് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. പോലീസ് നീക്കത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ മനുഷ്യചങ്ങല തീര്‍ത്ത് നഗരത്തിന്റെ വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ബീച്ചിലേക്കുള്ള എല്ലാ റോഡുകളും തടഞ്ഞ് പോലീസ് നിലയുറപ്പിച്ചു. പോലീസ് സമരക്കാരെ ഒഴിപ്പിക്കുന്നതിനിടെ ചിലര്‍ ഉച്ചത്തില്‍ ദേശീയഗാനം ആലപിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ജനുവരി 26ന് റിപ്പബ്ലിക് ദിന ചടങ്ങ് തടസപ്പെടുത്തുമെന്ന് യുവാക്കള്‍ ഭീഷണിയുയര്‍ത്തിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് വന്‍ പോലീസ് സംഘം ബീച്ചിലെത്തി സമരം നടത്തുന്നവരെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്.

അതിനിടെ തമിഴ്‌നാട് നിയമസഭയില്‍ നടക്കുന്ന ഗവര്‍ണറുടെ പ്രസംഗം ഡി.എം.കെ ബഹിഷ്‌കരിച്ചു. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് തെറ്റാണെന്ന് ഡി.എം.കെ പ്രസിഡണ്ട് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. ദിണ്ഡിഗലില്‍ പിരിഞ്ഞു പോകാന്‍ വിസമ്മതിച്ച 150 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പോലീസുകാരെ സംഭവസ്ഥലത്തേക്ക് അയച്ചു.

ജെല്ലിക്കെട്ട് വിഷയത്തില്‍ സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ നടപടി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുകയാണ്. ജെല്ലികെട്ട് പ്രക്ഷോഭം നടക്കുന്ന മറ്റു സ്ഥലങ്ങളിലും പോലീസ് 
പ്രക്ഷോഭകരെ ഒഴിപ്പിക്കുന്നുണ്ട്. 

തഞ്ചാവൂര്‍, ഡിണ്ടിഗല്‍, കൃഷ്ണഗിരി എന്നിവിടങ്ങളില്‍ രാവിലെ തന്നെ പോലീസ് നടപടി തുടങ്ങി. സമരക്കാരെ ബലംപ്രയോഗിച്ചു നീക്കി. മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്നു പലവട്ടം ചര്‍ച്ചകള്‍ നടന്നു. കോയമ്പത്തൂരിലെ സമരക്കാരെ പോലീസ് ഇപ്പോള്‍ ബലംപ്രയോഗിച്ചു നീക്കുകയാണ്. മധുരയില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. ബാരിക്കേഡുകള്‍ സമരക്കാര്‍ എടുത്തുമാറ്റിയതോടെ പോലീസ് തല്‍ക്കാലം പിന്‍വാങ്ങിനില്‍ക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ അടഞ്ഞുകിടക്കുന്ന ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും.

Jallikattu Live: Cops lathi-charge protesters, fire tear gas; DMK boycotts assembly, Hospital, Treatment, Report, Students, Suicide Threat, National

Also Read:
കാര്‍ റെയില്‍പാളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്
Keywords: Jallikattu Live: Cops lathi-charge protesters, fire tear gas; DMK boycotts assembly, Hospital, Treatment, Report, Students, Suicide Threat, National.