Follow KVARTHA on Google news Follow Us!
ad

ചൈനക്ക് പിടിക്കുന്നില്ല; ഇന്ത്യ മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പാകിസ്ഥാനെ സഹായിക്കുമെന്ന് ഭീഷണി

ഇന്ത്യയുടെ തുടരെയുള്ള മിസൈല്‍ പരീക്ഷണ വിജയങ്ങള്‍ ചൈനക്ക് പിടിക്കുന്നില്ല. ഇന്ത്യ ഇനി ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ India, China, New Delhi, Pakistan, World, Technology, Country, Report, 'In Long Run, India Won't Be Considered Beijing's Main Rival': Chinese Media, Nuclear Suppliers Group
ന്യൂഡെല്‍ഹി: (www.kvartha.com 05.01.2017) ഇന്ത്യയുടെ തുടരെയുള്ള മിസൈല്‍ പരീക്ഷണ വിജയങ്ങള്‍ ചൈനക്ക് പിടിക്കുന്നില്ല. ഇന്ത്യ ഇനി ദീര്‍ഘദൂര മിസൈല്‍ പരീക്ഷണം തുടര്‍ന്നാല്‍ പാകിസ്ഥാനെ സഹായിക്കുമെന്ന് ചൈനയുടെ ഭീഷണി. ചൈനീസ് സരക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ആണവവാഹക മിസൈലായ അഗ്‌നി 4 വിജയകരമായി വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ ഭീഷണി.

ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന് ഇക്കാര്യത്തില് എതിര്‍പ്പില്ലെങ്കില്‍ ഇന്ത്യക്ക് ഇത് തുടരാമെന്നും എന്നാല്‍ പാകിസ്ഥാന്റെ ആണവ വാഹക മിസൈലുകളുടെ ദൂരപരിധിയും വര്‍ധിക്കുമെന്ന ഭീഷണി സ്വരവും ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തിലുണ്ട്.

 India, China, New Delhi, Pakistan, World, Technology, Country, Report, 'In Long Run, India Won't Be Considered Beijing's Main Rival': Chinese Media, Nuclear Suppliers Group


പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യ-പാക് ആണവ മത്സരത്തെ ഉദാസീനതയോടെ കാണുകയും ചെയ്യുന്നു. എന്നാല്‍ ചൈനയ്ക്ക് ഇക്കാര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഒട്ടും പിടിക്കുന്നില്ല. ആണവ വിഷയത്തില്‍ ഇന്ത്യക്കുള്ള അതേ അവകാശം പാകിസ്ഥാനുമുണ്ടെന്നാണ് ഗ്ലോബല്‍ ടൈംസിന്റെ അവകാശവാദം.

ചൈനയുടെ വടക്കന്‍ മേഖല ഉള്‍പ്പെടെ പൂര്‍ണമായും പരിധിയില്‍ വരുന്ന അഗ്നി 5 മിസൈല്‍ കൂടി വിജയകരമായി പരീക്ഷിച്ച പശ്ചാത്തലത്തല്‍ തന്ത്രപരമായി പരോക്ഷ ഇടപെടലാണ് ചൈന സ്വീകരിച്ചിരിക്കുന്നത്. അഗ്നി 5 ന് ചൈനയുടെ വടക്കന്‍ മേഖലയെ പോലും ആക്രമിക്കാനുള്ള ശേഷിയുണ്ട്. ഒന്നര ടണ്‍ ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയും അഗ്നി 5 നുണ്ട്. ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 ന് 5,000 കിലോമീറ്ററിനു മേല്‍ ദൂരപരിധിയുണ്ട്. അഗ്നി 5 വിജയത്തോടെ ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പ്രഹരപരിധിയിലായിരിക്കുകയാണ്. ഇത് ചൈനയെ ആശങ്കയിലാക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ ദക്ഷിണ കൊറിയയില്‍ നടന്ന 48 അംഗ എന്‍എസ്ജി (Nuclear Suppliers Group) രാജ്യങ്ങളുടെ പ്രത്യേക സമ്മേളനത്തില്‍, ഇന്ത്യയുടെ ആണവവിതരണ അപേക്ഷയ്ക്കും ചൈനയായിരുന്നു വിലങ്ങുതടിയായത്. 48 അംഗരാജ്യങ്ങളുള്ള എന്‍എസ്ജിയില്‍ മുഴുവന്‍ പേരുടെയും പിന്തുണയുണ്ടെങ്കിലേ മറ്റൊരു രാജ്യത്തിന് അംഗത്വം ലഭിക്കൂ എന്നാണ് വ്യവസ്ഥ. അമേരിക്കയടക്കം എന്‍എസ്ജിയിലെ പ്രമുഖരായ 38 രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ പിന്തുണക്കുമ്പോള്‍ ചൈനയും മറ്റു കുറച്ച് രാജ്യങ്ങളുമാണ് ഇതിനെ എതിര്‍ത്തത്.

Keywords: India, China, New Delhi, Pakistan, World, Technology, Country, Report, 'In Long Run, India Won't Be Considered Beijing's Main Rival': Chinese Media, Nuclear Suppliers Group