» » » » » » സമാജ് വാദി പാര്‍ട്ടി പിളരില്ല, എനിക്ക് പാര്‍ട്ടിയെ രക്ഷിക്കണം: മുലായം സിംഗ് യാദവ്


ന്യൂഡല്‍ഹി: (www.kvartha.com 11.01.2017) സമാജ് വാദി പാര്‍ട്ടി പിളരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്ന് സമാജ് വാദി പാര്‍ട്ടിനേതാവ് മുലായം സിംഗ് യാദവ്.

ഞാനോ സഹോദരന്‍ ശിവപാലോ മറ്റൊരു പാര്‍ട്ടി രൂപീകരിക്കില്ല. ഞങ്ങളുടെ പാര്‍ട്ടി ചിഹ്നവും ഞങ്ങള്‍ മാറ്റില്ല മുലായം സിംഗ് പറഞ്ഞു.

മുലായം സിംഗ് യാദവും സഹോദരന്‍ ശിവപാലും ഒരു വശത്തും അഖിലേഷും മുലായമിന്റെ ബന്ധുവായ രാം ഗോപാല്‍ മറുവശത്തുമായാണ് നില്‍ക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധികള്‍ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

സമാജ് വാദി പാര്‍ട്ടി തീയില്‍ കുരുത്തതാണെന്നും അതുകൊണ്ട് അനാവശ്യ ആശങ്കകള്‍ വേണ്ടെന്നും മുലായം പറഞ്ഞു.

യുപി മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിന് രണ്ട് വയസുള്ളപ്പോള്‍ സ്ഥാപിക്കപ്പെട്ട പാര്‍ട്ടിയാണ് സമാജ് വാദി പാര്‍ട്ടിയെന്നും താനും സഹോദരന്‍ ശിവപാലും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National, UP, Assembly Poll, Mulayam Singh Yadav

SUMMARY: NEW DELHI: The Samajwadi Party's (SP) cadres are "worried" because "the SP was born out of struggle", said party chief Mulayam Singh Yadav today, adding that he's working tirelessly to ensure the party doesn't split.

Keywords: National, UP, Assembly Poll, Mulayam Singh Yadav

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal