» » » » » » » ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്ലോറോഫോം മണപ്പിച്ച് മയക്കാനുള്ള ശ്രമം പാളി; നൈറ്റി ധരിച്ചെത്തിയ ഭാര്യാ കാമുകനെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി

പൂനെ: (www.kvartha.com 09.01.2017) പട്ടാപ്പകല്‍ നൈറ്റി ധരിച്ചെത്തിയ ഭാര്യാ കാമുകനെ ഭര്‍ത്താവ് കൈയ്യോടെ പിടികൂടി. ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താനുള്ള കാമുകന്റെ ശ്രമം പാളിയതോടെയാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാന്‍ കാമുകന്‍ ഒരു സ്‌കാര്‍ഫും ധരിച്ചിരുന്നു.

പൂനെയിലെ ബിബ് വേവാഡിയിലാണ് സംഭവം. ഭര്‍ത്താവിന്റെ മുന്‍ സുഹൃത്തായ രാജേഷ് ഗിസുലാല്‍ മെഹ്ത്ത (44)യാണ് പിടിയിലായത്. രാജേഷും പരാതിക്കാരന്റെ ഭാര്യയും കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രണയത്തിലാണ്. പരാതിക്കാരന്‍ വീട്ടിലില്ലാത്ത സമയങ്ങളില്‍ പ്രതി സന്ദര്‍ശനം നടത്തുക പതിവായിരുന്നു. അയല്‍ വാസികള്‍ തിരിച്ചറിയാതിരിക്കാനാണ് ഇയാള്‍ നൈറ്റിയും സ്‌കാര്‍ഫും ധരിക്കുന്നത്.

National, Adultery, Wife, Husband

ഭാര്യയും രാജേഷും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് പരാതിക്കാരന് അറിയാമായിരുന്നു. വീട്ടിലെ സുരക്ഷ ഗാര്‍ഡ് ഇക്കാര്യം പരാതിക്കാരനെ അറിയിച്ചിരുന്നു. തുടര്‍ന്നിയാള്‍ രാജേഷിനെ വീട്ടില്‍ വരരുതെന്ന് പറഞ്ഞ് വിലക്കിയിരുന്നു. എന്നാല്‍ രാജേഷ് ബന്ധം തുടരുകയായിരുന്നു.

സംഭവദിവസം രാവിലെ പതിനൊന്നുമണിയോടെ ജിമ്മില്‍ പോയെത്തിയ യുവാവ് ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ ദുര്‍ഗന്ധം മണത്തതോടെ ഉറക്കത്തില്‍ നിന്നുമെണീറ്റ ഭര്‍ത്താവ് സമീപത്ത് നൈറ്റി ധരിച്ച് നില്‍ക്കുന്നയാളെ കണ്ട് അമ്പരന്നു. പിടികൂടുമെന്ന് ഉറപ്പായതോടെ പ്രതി യുവാവിനെ മര്‍ദ്ദിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യുവാവ് നുഴഞ്ഞുകയറ്റക്കാരനെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്പിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


SUMMARY: While adultery isn't uncommon, it's the lurid drama that has made this case quite the affair to remember. It wasn't just that the lover entered the Shukrawar Peth home of a couple disguised in a woman's nightgown and scarf for a romantic liaison with the wife, but also that he attempted to drug the already sleeping husband with a rag soaked in a chloroform- like substance — unluckily for him, he got caught in the process, resulting in a scuffle that left the irate spouse holding a dupatta and the realisation that his assailant was one of his former close friends.

Keywords: National, Adultery, Wife, Husband

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date