Follow KVARTHA on Google news Follow Us!
ad

ആന്‍ഡ്രോയിഡ് ഫോണ്‍ കൈവശമുള്ളവര്‍ ഈ കാര്യങ്ങൾ ചെയ്തുവെക്കുന്നത് നല്ലതായിരിക്കും; ചിലപ്പോള്‍ നിങ്ങളുടെ ജീവന്‍ തന്നെ രക്ഷിച്ചേക്കാം

ഈ നൂറ്റാണ്ടില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ കൈവശം ഇല്ലാത്തവര്‍ കുറവാണ്. ഓരോ ദിവസും പുതിയ പുതിയ സാങ്കേതി വിദ്യകളാണ് ഓരോ ഫോണുകളിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. Dubai, Mobile Phone, Technology, Gulf, Security, How to add in case of emergency
ദുബൈ: (www.kvartha.com 21.01.2017) ഈ നൂറ്റാണ്ടില്‍ ആന്‍ഡ്രോയിഡ് ഫോണ്‍ കൈവശം ഇല്ലാത്തവര്‍ കുറവാണ്. ഓരോ ദിവസും പുതിയ പുതിയ സാങ്കേതി വിദ്യകളാണ് ഓരോ ഫോണുകളിലും ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം സാങ്കേതിക വിദ്യകളെ ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം.

Dubai, Mobile Phone, Technology, Gulf, Security, How to add in case of emergency contact on android.



എല്ലാ ആന്‍ഡ്രോയിഡ് ഫോണുകളിലും ഉള്ള എമര്‍ജന്‍സി കോള്‍ സംവിധാനത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പലരും വര്‍ഷങ്ങളായി ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതെന്താണെന്ന് ഇതുവരെ ചിന്തിച്ചു നോക്കിയിട്ടുണ്ടാകില്ല. ചിലരുടെ വിചാരം വാട്ട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാന്‍ മാത്രമാണ് ആന്‍ഡ്രോയിഡ് ഫോണ്‍ എന്നാണ്. എന്നാല്‍ ഇത്തരം ഫോണുകളിലുള്ള എമര്‍ജന്‍സി കോള്‍ സംവിധാനം ചിലപ്പോള്‍ നിങ്ങളുടെ ജീവന്‍ വരെ രക്ഷിച്ചേക്കാം. (www.kvartha.com)

ഏതുസമയത്താണ് ഒരു അപകടം സംഭവിക്കുന്നതെന്ന് പറയാന്‍ പറ്റില്ല. ഇനി അപകടത്തില്‍ പെട്ടയാളെ ആരെങ്കിലുമൊക്കെ ആശുപത്രിയിലെത്തിച്ചെന്നു വരും. എന്നാല്‍ ബന്ധുക്കളോ, സുഹൃത്തുക്കളോ അടുത്തില്ലെങ്കില്‍ വിദഗ്ധ ചികിത്സ വേണ്ട സമയത്ത് ലഭിച്ചെന്ന് വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ അപകടത്തില്‍ പെട്ടയാളുടെ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ വിളിക്കാമെന്ന് വെച്ചാല്‍ ഫോണ്‍ പാറ്റേണ്‍ ലോക്ക് വെച്ചോ, പാസ് വേര്‍ഡ് വെച്ചോ ലോക്ക് ആയിരിക്കും. ഇത്തരം സന്ദര്‍ഭങ്ങളിലാണ് എമര്‍ജന്‍സി കോള്‍ അഥവാ ഐ സി ഇ (ഇന്‍കേസ് ഓഫ് എമര്‍ജന്‍സി) സംവിധാനം ഉപകരിക്കുക.(www.kvartha.com)

നേരത്തെ തന്നെ നമ്മുടെ ഫോണില്‍ എമര്‍ജന്‍സി നമ്പറുകള്‍ സേവ് ചെയ്ത് വെച്ചിട്ടുണ്ടെങ്കില്‍ ഫോണ്‍ ലോക്ക് ആണെങ്കിലും എമര്‍ജന്‍സി നമ്പറിലേക്ക് വിളിക്കാനാകും. ഇത്തരത്തില്‍ അഞ്ച് നമ്പറുകള്‍ നമ്മുടെ എമര്‍ജന്‍സി കോണ്‍ടാക്ടിലേക്ക് സേവ് ചെയ്തുവെക്കാം. ഇതുകൂടാതെ ഫോണിലെ നിങ്ങളുടെ പ്രൊഫൈലില്‍ മെഡിക്കല്‍ ഇന്‍ഫോര്‍മേഷനും സേവ് ചെയ്ത് വെക്കാം. ഇതും ആപത് ഘട്ടങ്ങളില്‍ സഹായകമാകും. എന്തിനും ഏതിനും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നല്ലതായിരിക്കും. ഒരു കാര്യം ശ്രദ്ധിക്കുക, ഡിവൈസില്‍ സേവ് ചെയ്ത നമ്പര്‍ മാത്രമേ എമര്‍ജന്‍സി കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ സാധിക്കൂ.(www.kvartha.com)

എങ്ങിനെ എമര്‍ജന്‍സി കോണ്‍ടാക്റ്റ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യാം

1 കോണ്‍ടാക്ട് ലിസ്റ്റ് ഓപണ്‍ ചെയ്യുക.


2 അതില്‍ ഗ്രൂപ്പ്‌സ് എന്നത് ക്ലിക്ക് ചെയ്യുക ( 2 head icon)

3 അവിടെ ICE-Emergency contacts ക്ലിക്ക് ചെയ്യുക.

4 ഇനി plus sign (+) click ചെയ്ത് create a new contact or exiting contact ക്ലിക്ക് ചെയ്ത് നമ്പര്‍ കൊടുത്ത് സേവ് ചെയ്യുക. മൂന്ന് മുതല്‍ അഞ്ച് വരെ കോണ്‍ടാക്റ്റുകള്‍ ഇത്തരത്തില്‍ സേവ് ചെയ്യാം.

5 ഇനി എക്‌സിറ്റ് ആകുക. തുടര്‍ന്ന് സ്‌ക്രീന്‍ ലോക്ക് ചെയ്യുക. വീണ്ടും സ്‌ക്രീന്‍ ഓണ്‍ ചെയ്യുക. (press power button or home)

6 അപ്പോള്‍ ഏറ്റവും അടിയില്‍ കാണുന്ന എമര്‍ജന്‍സി നമ്പര്‍ വലത്തേക്ക് സൈ്വപ് ചെയ്യുക.

7 തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ +sign click ചെയ്യുക.

8 ഇപ്പോള്‍ കുറച്ച് മുമ്പ് ആഡ് ചെയ്ത കോണ്‍ടാക്റ്റുകള്‍ സെലക്ട് ചെയ്ത് കൊടുക്കുക. അതിന് ശേഷം OK കൊടുക്കുക.

9 ഇനി സ്‌ക്രീന്‍ ലോക്ക് ചെയ്ത ശേഷം വീണ്ടും സ്‌ക്രീന്‍ ഓണ്‍ ആക്കി ലോക്ക് സ്‌ക്രീനിന്റെ call icon/emergency No( orange colour handset icon) വലത്തോട്ടു സൈ്വപ് ചെയ്യുക.

10 നിങ്ങള്‍ എമര്‍ജന്‍സിയായി സേവ് ചെയ്ത നമ്പറുകള്‍ അവിടെ വരും. അതിലേക്ക് വിളിക്കാം.


(www.kvartha.com)ഇതുകൂടാതെ നേരിട്ട് ഡയല്‍പാഡില്‍ നമ്പര്‍ ഡയല്‍ ചെയ്ത ശേഷം add to contact ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് create new contact സെലക്ട് ചെയ്യുക. പേര് എമര്‍ജന്‍സി നമ്പര്‍ എന്നു നല്‍കുക. ഇതിന് ശേഷം താഴെ ഗ്രൂപ്പ്‌സ് എന്നതില്‍ ക്ലിക്ക് ചെയ്യുക. അതില്‍ not assigned എന്നത് മാറ്റി ICE- emergency contacts എന്നത് ടിക്ക് ചെയ്യുക. തുടര്‍ന്ന് ബാക്കിലേക്ക് പോയി save ചെയ്യുക. ഇതിന് ശേഷം ഫോണ്‍ സ്‌ക്രീന്‍ ലോക്ക് ചെയ്യുക. തുടര്‍ന്ന് ലോക്ക് സ്‌ക്രീന്‍ സൈ്വപ്പ് ചെയ്യുമ്പോള്‍ വരുന്ന എമര്‍ജന്‍സി കോള്‍ ക്ലിക്ക് ചെയ്യുക. അവിടെ + എന്ന ചിഹ്നം ക്ലിക്ക് ചെയ്യുമ്പോള്‍ നേരത്തെ നമ്മള്‍ എമര്‍ജന്‍സി കോണ്‍ടാക്ട് ആയി സേവ് ചെയ്ത നമ്പര്‍ കാണാം. ഇത് സെലക്ട് ചെയ്യുക. ഇതോടെ ആ നമ്പര്‍ നിങ്ങളുടെ ഫോണിലെ എമര്‍ജന്‍സി കോണ്‍ടാക്ട് ആയി സേവ് ചെയ്യപ്പെട്ടും.(www.kvartha.com)

ചില ഫോണുകളിലും വേർഷനുകളിലും സെറ്റിംങ്‌സുകളില്‍ അല്‍പം മാറ്റം ഉണ്ടായേക്കാമെങ്കിലും അടിസ്ഥാനപരമായി ഇങ്ങനെയൊരു സൗകര്യം ഉപയോഗപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.

(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dubai, Mobile Phone, Technology, Gulf, Security, How to add in case of emergency contact on android.