Follow KVARTHA on Google news Follow Us!
ad

മനസ്സ് നന്നാകട്ടെ... മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർ കൺകുളിർക്കെ കാണുക ഈ വീഡിയൊ

During the protest for jallikkattu at ഭാരതത്തിന്റെ ആത്മാവിനെ മുറിവേല്പിക്കുകയും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങളാണ് thirunelveli voc ground Muslim brothers were praying jummah all other religions like Hindus and Christians shielding the rain
ഹാരിസ് സീനത്ത്

ദുബൈ: (www.kvartha.com 23.01.207) ഭാരതത്തിന്റെ ആത്മാവിനെ മുറിവേല്പിക്കുകയും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ അഭിമാനത്തിന് ക്ഷതമേൽക്കുകയും ചെയ്യുന്ന അനേകം സംഭവങ്ങളാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ ഈയടുത്തായി അരങ്ങേറുന്നത്.

മതം നോക്കി ആളുകളെ വേർതിരിക്കുന്നതും വർഗ്ഗീയതയുടെ വിഷം ജനങ്ങളുടെ മനസ്സിലേക്ക് കുത്തി നിറക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ മുതലടെപ്പുകാരാണ് ഇന്ത്യയുടെ വില ലോകത്തിന്റെ മുന്നിൽ ഇല്ലാതാക്കിയതെന്ന് പറയാതിരിക്കാൻ വയ്യ.
Hindu and Christian brothers shielding the rain while Muslims offer Friday prayers.During the protest for jallikkattu at thirunelveli voc ground Muslim brothers were praying jummah all other religions like Hindus and Christians shielding the rain

ഇഷ്ടഭക്ഷണം കഴിച്ചതിന്റെ പേരില്‍ അഖ്‌ലാഖ് കൊലചെയ്യപ്പെട്ടതും, പിന്നോക്ക വിഭാഗത്തിലായതിന്റെ പേരില്‍ രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കേണ്ടി വന്നതും ജനാധിപത്യ, മതേതര ഇന്ത്യയ്ക്കുണ്ടാക്കിയ മുറിവ് ചെറുതല്ല. മുമ്പെങ്ങുമില്ലാത്ത വിധം മതഭ്രാന്തന്മാര്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നു. സമീപ കാലങ്ങളില്‍ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ശുഭകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കേണ്ടി വരുന്നു.


മത തീവ്രവാദം വളർത്തുന്നവർ അവർ ആരായാലും സ്ഥാനമോ ജോലിയോ ഒന്നും നോക്കാതെ സമൂഹം ഒറ്റക്കെട്ടായി അവരെ നേരിടണം, അത്തരക്കാർക്ക് ഇന്ത്യയിൽ ഒരു സ്ഥാനവുമില്ലെന്നും ഇത് ഇന്ത്യയാണ് ഇവിടെ എല്ലാവരും തുല്യരാണ് എന്ന് മനസ്സിലാക്കി കൊടുക്കണം. മതേതര ഇന്ത്യക്കുള്ള ഒരു പൊൻ തൂവലാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ കണ്ടത്.

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് പ്രതിഷേധത്തിനിടയില്‍ നടന്നത് മതേരതര ഇന്ത്യയുടെ മുഖത്ത് പൊന്‍മുത്തം നല്‍കുന്ന ഒന്നായിരുന്നു. പ്രതിഷേധക്കാരായ മുസ്ലിം സഹോദരങ്ങള്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നതിനിടെ മഴ ചാറിയപ്പോൾ നനയാതിരിക്കാൻ അവര്‍ക്ക് ഹിന്ദു, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ പ്ലാസ്റ്റിക് ഷീറ്റ് പിടിച്ചുനില്‍ക്കുന്നതിന്റെ ചിത്രങ്ങളും, വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. തിരുനെല്‍വേലി വിഓസി ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഈ സംഭവം. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇതിന്റെ വീഡിയോ ഇതിനകം ആറായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.

ജെല്ലിക്കെട്ട് പ്രതിഷേധത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി ജെ പി നേതാവിന് ഉഗ്രന്‍ മറുപടി നല്‍കിയവരാണ് തമിഴ്മക്കള്‍. ജെല്ലിക്കെട്ട് പ്രക്ഷോഭം നടത്തിയ വിഗ്‌നേശ് വാസുദേവന്‍ എന്ന വിദ്യാര്‍ത്ഥിയെ മുസ്ലിംങ്ങള്‍ ക്രൂരമായി തല്ലിച്ചതച്ചുവെന്നും ഇതിനെ താന്‍ അപലപിക്കുന്നുവെന്നുമായിരുന്നു ബി ജെ പി ദേശീയ സെക്രട്ടറിയും തമിഴ്‌നാട് മുന്‍ എം എല്‍ എയുമായ എച്ച് രാജ ട്വീറ്റ് ചെയ്തത്.. എന്നാല്‍ ഇത് ഗുജറാത്തല്ല, തമിഴ്‌നാടാണെന്നായിരുന്നു തമിഴ് മക്കളുടെ മറുപടി.
.


അതേതമിഴ്‌നാട്ടില്‍ നിന്നു തന്നെയാണ് മറ്റൊരു നല്ല വാര്‍ത്തയും എത്തിയിരിക്കുന്നത്.

ജാതി മത വർഗ്ഗീയ ചിന്തകളിൽ കുരുക്കിട്ട് സംഘർഷങ്ങൾക്ക് കോപ്പുകൂട്ടുകയും രാജ്യത്തിന്റെ വികസനത്തിന് തുരങ്കം വെക്കുകയും ചെയ്യുന്ന ശക്തികൾക്ക് താക്കിതാകട്ടെ ഈ വീഡിയൊ നൽകുന്ന സന്ദേശം എന്ന് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

മനസ്സ് നന്നാകട്ടെ.. മതത്തിന്റെ പേരിൽ തമ്മിലടിക്കുന്നവർ കൺകുളിർക്കെ കാണട്ടെ ഈ വീഡിയൊ. നിങ്ങൾക്കും ഷെയർ ചെയ്യാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Summary: Hindu and Christian brothers shielding the rain while Muslims offer Friday prayers.During the protest for jallikkattu at thirunelveli voc ground Muslim brothers were praying jummah all other religions like Hindus and Christians shielding the rain