Follow KVARTHA on Google news Follow Us!
ad

ലോകത്തിലെ ഏറ്റവും വലിയ 'ശക്തിമാൻ' ട്രാക്റ്ററിനെ പിടിച്ച് നിർത്തും, ഒറ്റ കൈ കൊണ്ട് മനുഷ്യനെ പൊക്കിയെടുക്കും; ഈ 25 കാരന്റെ ഭാരം 435 കിലോ; വീഡിയോ കാണാം

ഒടുന്ന ട്രാക്റ്ററിനെ പിടിച്ച് നിർത്തുക, ഒരു കൈ കൊണ്ട് മനുഷ്യനെ പൊക്കിയെടുക്കുക, നിർത്തിയിട്ട രണ്ട് കാറുകളെ വലിച്ച് കൊണ്ട് പോകുക. Weighing close to a thousand pounds (960 lbs to be exact), Hayat at heart is a 25-year-old man, who dreams of becoming a weightlifting champion and joining premiere wrestling channel
ഇസ്ലാമാബാദ്: (www.kvartha.com 13.01.2017) സ്പീഡിൽ പിറകോട്ടെടുക്കുന്ന ട്രാക്റ്ററിനെ അനായാസം പിടിച്ച് നിർത്തുക, ഒരു കൈ കൊണ്ട് മനുഷ്യനെ പൊക്കിയെടുക്കുക, രണ്ട് കാറുകളെ ഒന്നിച്ച് പിടിച്ച്  നിർത്തുക. ഇത് ഖിളർ ഹയാത്ത്. രണ്ട് സ്വപ്നങ്ങളാണുള്ളത് ഒന്ന്, വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യനാകണം, രണ്ട്, വേൾഡ് റെസ്ലിങ് എന്റർടൈന്മെന്റ് ചാനലിൽ ചേരണം. പ്രായം വെറും 25 വയസ്സ്, ഉയരം 188 സെന്റി മീറ്റർ, ഭാരം 435 കിലോ ഗ്രാം. ഇതൊക്കെ ആർക്കും ചെയ്യാൻ പറ്റുന്ന കാര്യമാണോ? അല്ല, അത് കൊണ്ട് തന്നെയാണ് ഇയാളെ പാകിസ്ഥാൻ ഹൾക്ക് എന്ന് വിളിക്കുന്നത്.
 He can stop a tractor, pull two cars and lift full grown men with a single arm Incredible Hulk. Weighing close to a thousand pounds (960 lbs to be exact), Hayat at heart is a 25-year-old man, who dreams of becoming a weightlifting champion and joining premiere wrestling channel

ലോകത്തിലെ തന്നെ ഏറ്റവും വലിയ ശക്തിമാൻ എന്നാണ് പകിസ്ഥാനികൾ ഖിസർ ഹയാതിനെ കുറിച്ച് പറയുന്നത്. കാരണം ഈ പറഞ്ഞതൊക്കെ തന്നെയാണ്.ചെറുപ്പത്തിലേ തന്നെ അസാധാരമാം വിധം തന്റെ ഭാരം  അധികമായിരുന്നുവെന്ന് ഹയാത് പറയുന്നു,


36 കോഴിമുട്ട, മൂന്ന് കിലോയിലധികം മാംസം, അഞ്ച് ലിറ്റർ പാൽ, റൊട്ടിയും മറ്റും 'ആവശ്യത്തിന്'... ഖിസർ ഹയാതിന്റെ ഒരു ദിവസത്തെ ഭക്ഷണമാണിത്. ഇത്രയൊക്കെ കഴിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ച് നാളിതുവരെ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഹയാത് പറയുന്നു.

പാകിസ്ഥാനിലെ മർദാൻ പ്രദേശത്തുള്ള ഹയാതിനെ കാണാൻ ഒരുപാട് സന്ദർശകർ നിത്യേന വരുന്നുണ്ട്. എല്ലാവർക്കും ഹയാതിന്റെ കൂടെ നിന്ന് സെൽഫി എടുക്കണം. യാതൊരു മടിയും കൂടാതെ ഹയാത് നിന്ന് കൊടുക്കുന്നുമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Courtesy: DailyMail

Summary: He can stop a tractor, pull two cars and lift full grown men with a single arm Incredible Hulk. Weighing close to a thousand pounds (960 lbs to be exact), Hayat at heart is a 25-year-old man, who dreams of becoming a weightlifting champion and joining premiere wrestling channel