Follow KVARTHA on Google news Follow Us!
ad

ഹജ്ജ് വെബ് സൈറ്റ് ഹാക്ക് ചെയ്തു; രേഖകള്‍ ഡിലീറ്റ് ചെയ്തില്ല, മതിയായ സുരക്ഷയില്ലെന്ന് ഹാക്കർമാരുടെ മുന്നറിയിപ്പ്

ഹജ്ജ് വെബ് സൈറ്റ് ഹാക്ക് ചെയ്തു. ശാനിയാഴ്ച വൈകുന്നേരത്തോട് കൂടിയാണ് സൈറ്റ് ഹാക്ക് ചെയ്തത്. രാവിലെ മുതൽ വെബ് സൈറ്റിലെത്തുന്നവർ എറർ മെസ്സേജാണ് Hajj, Pakistan, India, Makkah, Committee, Hacker, Kerala, Kozhikkode, State, Airport, NIC, World
കോഴിക്കോട്: (www.kvartha.com 08.01.2017) ഹജ്ജ് വെബ്സൈറ്റ് ഹാക്ക് ചെയ്തു. ശാനിയാഴ്ച വൈകുന്നേരത്തോട് കൂടിയാണ് സൈറ്റ് ഹാക്ക് ചെയ്തത്. രാവിലെ മുതൽ വെബ് സൈറ്റിലെത്തുന്നവർ എറർ മെസ്സേജാണ് കണ്ടിരുന്നത്. തുടർന്ന് എട്ടു മണിയൊടെ സൈറ്റ് പുനസ്ഥാപിച്ചു. സൈറ്റിൽ പാകിസ്താന്‍ സിന്ദാബാദ് എന്നെഴുതിയിരുന്നതിനാൽ ഹാക്ക് ചെയ്തവർ പക്കിസ്താനിൽ നിന്നാണെന്നാണ് സംശയിക്കുന്നതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഒരു സ്വാകര്യ  സ്ഥാപനമാണ് വെബ് സൈറ്റ് ഹോസ്റ്റിങ്ങ് ചെയ്തിരിക്കുന്നത് അതിനാലാണ് സൈറ്റ് ഹാക്ക് ചെയ്തതെന്നും സൈറ്റിന് മതിയാ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ഹാക്കർമാർ മുന്നറിയിപ്പ് നൽകി.


keralahajcommittee.org എന്ന വെബ് സൈറ്റാണ് ഹാക്ക് ചെയ്തത്. സെക്രട്ടറി, കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി, ഹജ്ജ് ഹൗസ്, കാലിക്കറ്റ് എയർപോർട്ട് എന്ന വിലാസത്തിലാണ് ഡൊമൈൻ ഉള്ളത്. സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്ഥാപനങ്ങളുടേയും കമ്പനികളുടേയും വെബ് സൈറ്റുകൾ സി-ഡിറ്റ്, എൻ.ഐ.സി പോലുള്ള സ്ഥാപനങ്ങളാണ് കൈകാര്യം ചെയ്യേണ്ടത്. ആ നിലക്ക് ഹജ്ജ് വെബ് സൈറ്റ് സ്വാകര്യ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റൊരു കമ്പനിക്ക് മറിച്ച് കൊടുത്തതിലുള്ള അമർഷമാകാമിതെന്നാണ് വിദഗ്ഗ്ദ്ധരുടെ കണ്ടെത്തൽ.

സൈറ്റിലെ ഡാറ്റകളൊന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് ഈ സൈറ്റ് സി-ഡിറ്റ് ന്റേയോ എൻ.ഐ.സി യുടേയോ കീഴിലേക്ക് മാറ്റേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്.

Keywords: Hajj, Pakistan, India, Makkah, Committee, Hacker, Kerala, Kozhikkode, State, Airport, NIC, World