» » » » » » » » ദര്‍ഗയില്‍ സിയാറത്ത് നടത്തി മടങ്ങവെ പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു

ബല്‍ത്തങ്ങാടി (മംഗുളൂരു):(www.kvartha.com 11.01.2017) ദര്‍ഗയില്‍ സിയാറത്ത് നടത്തി
 മടങ്ങവെ പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ മുങ്ങിമരിച്ചു. ഉഡുപ്പി കൗപ് പകീരനക്കട്ടയിലെ ഇബ്രാഹിം (30), ഭാര്യ റുബീന (25), റുബീനയുടെ സഹോദരങ്ങളായ യാസ്മിന്‍ (23), സുബാന്‍ (15) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മൈമൂന എന്ന യുവതിയെ രക്ഷപ്പെടുത്തി. ഇവരെ ബെല്‍ത്തങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗഡായികല്ലുവിലെ കാജൂര്‍ ദര്‍ഗയില്‍ സിയാറത്ത് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇവര്‍ അപകടത്തില്‍ പെട്ടത്. സിയാറത്തിന് ശേഷം ജമാലാബാദ് കോട്ട സന്ദര്‍ശിച്ച ഇവര്‍ നദ അന്‍ദ്രായിപള്‍ക്കയിലെ പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പകീരന്‍കട്ടയിലെ സാഹിം മന്‍സിലില്‍ അബ്ദുല്ലയുടെ മക്കളാണ് റുബീനയും, യാസ്മീനും, സുബാനും. ബെല്‍ത്തങ്ങാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


...

(ശ്രദ്ധിക്കുക: ഗൾഫ് വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Mangalore, National, Dead, Karnataka, Police, Family, Four of a family from Kaup drown at Nada.

About kvarthakgd1

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date