Follow KVARTHA on Google news Follow Us!
ad

യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍; വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീകളടക്കം 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു

സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് മാനസിക വൈകല്യമുള്ള യുവാവിനെ World, Assault, attack, Youth, Social Network, Women, Mental Patient, Video, Crime, Four Arrested After Video of a Man Being Beaten Was Streamed on Social Media
ചിക്കാഗൊ: (www.kvartha.com 05.01.2017) സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. കഴിഞ്ഞ ബുധനാഴ്ചയാണ് മാനസിക വൈകല്യമുള്ള യുവാവിനെ മര്‍ദിക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീകളടക്കം നാല് പേരെ ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തു.

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട രണ്ട് പുരുഷന്മാരെയും രണ്ട് സ്ത്രീകളേയുമാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ശിക്ഷാ വിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നും എന്നാല്‍ യുവാവിനെ അക്രമിച്ചത് ഇവര്‍ തന്നെയാണെന്ന് വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വംശീയാതിക്രമണമാണെന്നാണ് സംശയം. എന്നാല്‍ ഇത് കെട്ടിച്ചമച്ചതാകാമെന്ന സംശയവും നിലനില്‍ക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോമിക്കുന്നുവെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായാലേ എന്തെങ്കിലും പറയാന്‍ സാധിക്കുള്ളൂവെന്നും പോലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആദ്യം പോസ്റ്റ് ചെയ്ത വീഡിയൊ ഫെയ്‌സ്ബുക്കില്‍ നിന്നു ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു.



Summary: Four Arrested After Video of a Man Being Beaten Was Streamed on Social Media Chicago police said Wednesday that they’re investigating a video circulating on social media

Keywords: World, Assault, attack, Youth, Social Network, Women, Mental Patient, Video, Crime, Four Arrested After Video of a Man Being Beaten Was Streamed on Social Media