Follow KVARTHA on Google news Follow Us!
ad

അതിരാവിലെയുള്ള സ്‌കൂള്‍ ക്ലാസുകള്‍ ദുബൈയിലെ വിദ്യാര്‍ത്ഥികളെ തളര്‍ത്തുന്നുണ്ടോ?

ജൈവഘടികാരം എന്ന് പറഞ്ഞാൽ ശരീരത്തിലെ ഉറക്കത്തേയും ഉണർച്ചയേയും ക്രമീകരിക്കുന്നതിനുള്ള ഒരുപായമാണ്. The circadian rhythm is the body's way of regulating the human wakefulness and sleep cycle.
ദുബൈ: (www.kvartha.com 16.01.2017) ഗള്‍ഫ് രാജ്യങ്ങളിലെ മിക്ക സ്‌കൂളുകളിലും അതിരാവിലെയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഉറക്കം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കുട്ടികളെ തട്ടി വിളിച്ച് കുളിപ്പിച്ച് സ്‌കൂളിലേക്ക് പറഞ്ഞയക്കുന്നത് എല്ലാ ഗള്‍ഫ് കുടുംബങ്ങളിലേയും നിത്യ കാഴ്ചയാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ ജൈവ ഘടികാരത്തെ ബാധിക്കുന്നുണ്ട്. മിക്ക കുട്ടികളും സ്‌കൂളിലേക്കുള്ള യാത്രയില്‍ വണ്ടിയിലിരുന്നും ക്ലാസിലിരുന്നും ഉറങ്ങുക പതിവാണ്. അവരുടെ ഉറക്കം പൂര്‍ണമല്ലാത്തത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. ഇത് പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. അത് കൊണ്ട് നേരത്തെ സ്‌കൂളില്‍ പോകാനുള്ള കുട്ടികളെ രാത്രി നേരത്തെ തന്നെ ഭക്ഷണം കൊടുത്ത് ഉറക്കണം. അവരുടെ ജീവിതത്തില്‍ നേരത്തേയുള്ള ഉറക്കവും നേരത്തേയുള്ള ഉണരലും ദിനചര്യയാക്കി മാറ്റണം.


എന്താണ് ജൈവഘടികാരം? ജൈവ ഘടികാരം എന്നാല്‍ ശരീരത്തിലെ ഉറക്കത്തേയും ഉണര്‍ച്ചയേയും ക്രമീകരിക്കുന്നതിനുള്ള ഒരുപായമാണ്. ജൈവഘടികാരം നന്നായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ മാത്രമേ മനുഷ്യന് യഥാസമയം ഉണരാന്‍ കഴിയുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ ശരീരത്തിന്റെ ജീവശാസ്ത്ര പ്രവര്‍ത്തനം നല്ല പോലെ നടക്കുകയും ചെയ്യും. ജൈവഘടികാരത്തിന് ഏതെങ്കിലും രീതിയില്‍ തടസ്സം വന്നാല്‍ അത് ഉണര്‍ച്ചയെ ബാധിക്കുകയും ജെറ്റ് ലാഗ് സിന്‍ഡ്രം എന്ന അസുഖം പോലെ വ്യക്തമായ സമയ കൃത്യതയില്ലാതെ ഉണരേണ്ടി വരികയും ചെയ്യും. ഇത് ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. ചിന്ത, ഏകാഗ്രത, ബുദ്ധി മുതലായവയേയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.

അതിരാവിലെയുള്ള സ്‌കൂള്‍ സമയങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഉറക്കത്തെ സാരമായി ബാധിക്കുമെന്ന് ഒരുപാട് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് രണ്ട് രീതിയിലാണ് കുട്ടികളെ ബാധിക്കുക, ഒന്ന് കുറച്ച് ദിവസങ്ങളാണ് ജൈവ ഘടികാരം തകരാറിലാകുന്നതെങ്കില്‍ അത് കുട്ടികളുടെ മനോഭാവത്തില്‍ മാറ്റം വരുത്തുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇനി രണ്ടാമതായി, ദീര്‍ഘകാലം ജൈവഘടികാരം നേരായ രീതിയിലല്ല നടക്കുന്നതെങ്കില്‍ അത് വിട്ടുമാറാത്ത ഉറക്ക നഷ്ടത്തിന് കാരണമായേക്കും.

വൈകി സ്‌കൂളില്‍ പോകുന്ന അമേരിക്കയിലെ കൗമാരക്കാരില്‍ നടത്തിയ ഗവേഷണത്തില്‍ ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ഏകാഗ്രത കൂടുന്നുണ്ടെന്നും അക്കാദമികമായി നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ടെന്നും കണ്ടെത്തി. ഇങ്ങനെയുള്ള കുട്ടികള്‍ ക്ലാസില്‍ അപൂര്‍വമായി മാത്രമേ വരാതിരിക്കുന്നുള്ളൂ. ഇവരുടെ മനോഭാവത്തില്‍ മാറ്റമൊന്നും വരുന്നില്ല. ക്ലാസിലിരുന്ന് ഉറങ്ങുന്നില്ല, ചായയും കാപ്പിയും കുറച്ച് മാത്രമേ കഴിക്കുന്നുള്ളൂ. വാഹനാപകടം വരെ കുറയുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇതില്‍ നിന്നും വ്യക്തമാകുന്നത് നേരത്തെ ഉണരേണ്ടവര്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും നേരത്തെ തന്നെ കിടന്നുറങ്ങാന്‍ ശ്രമിക്കണം. അതൊരു ശീലമാക്കി മാറ്റിയാല്‍ ജൈവ ഘടികാരത്തെയും ശരീരത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളേയും ഒരിക്കലും ബാധിക്കില്ല.

(ശ്രദ്ധിക്കുക: ഗൾഫ്  -  വിനോദം - ടെക്നോളജി  - സാമ്പത്തികം വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Image Credit: Khaleej Times

Summary: Does early school time disrupt UAE students' natural sleep-wake cycle. The circadian rhythm is the body's way of regulating the human wakefulness and sleep cycle. When this system is working well, that is when wakefulness occurs at times that are appropriate to our internal biological times.