Follow KVARTHA on Google news Follow Us!
ad

ഷാരൂഖ് ഖാന്റെ പുതിയ ചിത്രം 'റഈസിലെ' ത്രില്ലടിപ്പിക്കുന്ന ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം റയീസിലെ അടിപൊളി ഗാനം പുറത്തിറങ്ങി. It is a song that will totally transport you to the 80's Mafia world Bollywood, Entertainment, film, India, Sharukh Khan, Song, Video, World, Cinema, Raees, Song, Music.
മുംബൈ: (www.kvartha.com 24.01.2017) ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം റഈസിലെ അടിപൊളി ഗാനം പുറത്തിറങ്ങി . ധിങ്കാനാ എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കും. പാട്ടിന്റെ ഈണം ആരെയും നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മൈക്കാ സിംഗാണ് പാട്ട് പാടിയിരിക്കുന്നത്.

 Bollywood, Entertainment, film, India, Sharukh Khan, Song, Video, World, Cinema, Raees, Song, Music.



പാട്ടിലെ രംഗങ്ങളിൽ നിന്ന് ഷാരൂഖ് ഖാൻ ഒരു മദ്യ രാജാവായാണ് അഭിനയിക്കുന്നതെന്ന് സൂചന ലഭിക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് ഒരുപാട് പ്രത്യേകത സിനിമയിൽ നൽകിയിട്ടുണ്ടെന്നും വ്യക്തമാണ്. മയൂർ പുരിയുടെ വരികൾക്ക് അഹീർ ആണ് ഈണം പകർന്നിരിക്കുന്നത്. രാഹുൽ ധോലാക്യ സംവിധാനം ചെയ്യുന്ന ചിത്രം റിതേഷ് സിധ്വാനി, ഗൗരി ഖാൻ, ഫർഹാൻ അക്തർ തുടങ്ങിയവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നേരത്തെ ട്രെയിലറിലൂടെ തന്നെ വൻ പ്രതീക്ഷ നൽകിയ ചിത്രം ഈ പാട്ടിലൂടെ അത് ഇരട്ടിപ്പിച്ചിരിക്കുകയാണ്. ചിത്രം ഈയാഴ്ച തിയേറ്ററുകളിലെത്തും.



Summary: 'Dhingana’ from ‘Raees’: This new song will make you tap your feet. It is a song that will totally transport you to the 80's Mafia world. It boasts of a powerful background score that will get you grooving. Shah Rukh can be seen in a totally different character and form.

Keywords: Bollywood, Entertainment, film, India, Sharukh Khan, Song, Video, World, Cinema, Raees, Song, Music.