Follow KVARTHA on Google news Follow Us!
ad

നോട്ട് നിരോധനവും ജി എസ് ടി യും രാജ്യ പുരോഗതിക്ക് ഏറെ ഗുണകരം: അരുൺ ജൈറ്റ്ലി

നോട്ട് നിരോധനവും ജി എസ് ടി യും മറ്റ് അനുബന്ധ നിയന്ത്രണങ്ങളും ഇന്ത്യയുടെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നും Finance Minister Arun Jaitley on Wednesday termed the disruption caused by demonetisation as transient and said the move together with GST rollout will boost the Indian economy
ഗാന്ധിനഗർ: (www.kvartha.com 12.01.2017) നോട്ട് നിരോധനവും  ജി എസ് ടി യും മറ്റ് അനുബന്ധ നിയന്ത്രണങ്ങളും  ഇന്ത്യയുടെ സാമ്പത്തിക നില അഭിവൃദ്ധിപ്പെടുത്തുന്നതിന് ഏറെ സഹായകമാകുമെന്നും ഇപ്പോഴുണ്ടാകുന്ന തടസ്സങ്ങൾ താൽക്കാലികം മാത്രമാണെന്നും ധനകാര്യ മന്ത്രി അരുൺ ജൈറ്റ്ലി പറഞ്ഞു.
Demonetisation, GST to make society tax compliant, says Arun Jaitley. Finance Minister Arun Jaitley on Wednesday termed the disruption caused by demonetisation as transient and said the move together with GST rollout will boost the Indian economy

നോട്ട് നിരോധനം പോലെയുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ ആദ്യം ആളുകൾക്ക് അത്ര പെട്ടെന്ന് ദഹിക്കണമെന്നില്ല കുറച്ച് ബുദ്ധിമുട്ടുണ്ടാകും എന്നാൽ പതുക്കെ പതുക്കെ അതിന് കുറവ് വരും. പ്രയാസമുള്ള തീരുമാനങ്ങൽ എടുക്കുമ്പോൾ പല ഘട്ടങ്ങളും കടന്ന് പോകേണ്ടതുണ്ട് എന്നിരുന്നാലും ആ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം താൽക്കാലികം മാത്രമാണ്. ലക്ഷ്യം പൂർത്തിയാകുന്നതോടെ നികുതിയടക്കാത്ത ഒരു രൂപ പോലും ഇന്ത്യയുടെ കൈവശമുണ്ടാകില്ല. കള്ളപ്പണം പൂർണമായും തുടച്ച് നീക്കപ്പെടും. ഇതിലൂടെ ഇന്ത്യയുടെ മുഖ ചിത്രം മാറുമെന്നും അദ്ദേഹം കൂട്ടിചേർത്തു.


അതേ സമയം ജി എസ് ടി (ഗുഡ്സ് ആന്റ് സർവീസ് ടാക്സ്) സംവിധാനം വരുന്നതിലൂടെ പണമിടപാട് വർദ്ധിക്കുമെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേർത്തു .

Image Credit: Social Media

Summary: Demonetisation, GST to make society tax compliant, says Arun Jaitley. Finance Minister Arun Jaitley on Wednesday termed the disruption caused by demonetisation as transient and said the move together with GST rollout will boost the Indian economy