Follow KVARTHA on Google news Follow Us!
ad

യുപിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ പട; സിപിഎമ്മില്‍ നിന്ന് ആരൊക്കെ, പിണറായി പോകുമോ?

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രാധാന്യമുള്ള KPCC, President, V. M.Sudheeran, Oommen Chandy, Ramesh Chennithala, Rahul Gandhi, Panjab, Pinarayi vijayan, Chief Minister, Kerala,
തിരുവനന്തപുരം: (www.kvartha.com 23.01.2017) അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രാധാന്യമുള്ള ഉത്തര്‍പ്രദേശിലെ പ്രചാരണത്തിന് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പട. എന്നാല്‍ സിപിഎം നേതാക്കളില്‍ ആരൊക്കെ യുപി പ്രചാരണത്തിന് പോകണമെന്ന് തീരുമാനമായിട്ടില്ല.

കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിലായിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുപിയിലെത്തും. കഴിഞ്ഞ ദിവസം ഡെല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ഉമ്മന്‍ ചാണ്ടി പ്രതിഷേധം അവസാനിപ്പിച്ച് രാഷ്ട്രീയ കാര്യ സമിതിയില്‍ പങ്കെടുത്തിരുന്നു. കെപിസിസി വൈസ് പ്രസിഡന്റുമാരായ എം എം ഹസന്‍, വി ഡി സതീശന്‍, മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ എന്നിവരും യുപിയില്‍ പ്രചാരണത്തിനു പോകുന്നവരുടെ പട്ടികയിലുണ്ട്.
Congress leaders from Kerala to UP, But what about CPM leaders? KPCC, President, V. M.Sudheeran, Oommen Chandy, Ramesh Chennithala, Rahul Gandhi, Panjab, Pinarayi vijayan, Chief Minister, Kerala.

പല ഘട്ടങ്ങളിലായിട്ടായിരിക്കും ഇവരൊക്കെ പോകുക. യുപിയിയില്‍ മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ പ്രചാരണത്തിലായിരിക്കും പ്രധാനമായും ഇവരെ ഉപയോഗിക്കുക. എന്നാല്‍ ഹിന്ദി പ്രസംഗം വശമുള്ള രമേശ് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും മറ്റിടങ്ങളിലും പ്രസംഗിക്കും. തെരഞ്ഞെടുപ്പു നടക്കുന്ന മറ്റ് സംസ്ഥാനങ്ങളായ പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലും കേരള നേതാക്കള്‍ പോകുന്നുണ്ടെങ്കിലും യുപിയിലെയത്ര പേര്‍ പോകുന്നില്ല എന്നാണ് വിവരം.

അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകാറുള്ള സിപിഎം നേതാക്കളായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പിബി അംഗം എം എ ബേബി തുടങ്ങിയവരും പിബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയനും യുപിയില്‍ പോകുന്ന കാര്യം ഈയാഴ്ച തീരുമാനിക്കും. ഇവര്‍ക്കു പുറമേ കേരളത്തില്‍ നിന്നുള്ള സിപിഎം എംപിമാരും പ്രചാരണത്തിനു പോകുമെന്നാണ് സൂചന. മുഖ്യമന്ത്രി പോകാനുള്ള സാധ്യത കുറവാണെന്നും അഭ്യൂഹമുണ്ട്.

രാജസ്ഥാനില്‍ കേരള പൗരാവലിയുടെ സ്വീകരണത്തില്‍ പങ്കെടുക്കാന്‍ പോയ പിണറായിയെ ബിജെപിക്കാരുടെ പ്രതിഷേധത്തിന്റെ പേര് പറഞ്ഞ് പോലീസ് തിരിച്ചയച്ചത് വന്‍ വിവാദമായിരുന്നു. കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ബിജെപിക്ക് ശക്തിയുള്ള യുപിയിലും സമാന പ്രതിഷേധം ഉണ്ടാകില്ല എന്ന് സിപിഎം നേതൃത്വത്തിന് ഉറപ്പില്ല.

എങ്കിലും ബിജെപിയെ പേടിച്ച് മാറി നില്‍ക്കുന്ന രീതിയോട് പിണറായിക്ക് തന്നെ വിയോജിപ്പുള്ളതുകൊണ്ടും രാജസ്ഥാനിലെ പ്രശ്‌നത്തിന് അവിടുത്തെ മുഖ്യമന്ത്രി പിന്നീട് ഖേദം പ്രകടിപ്പിച്ചതുകൊണ്ടും പിണറായി യുപിയില്‍ പ്രചാരണത്തിനു പോകുകതന്നെ ചെയ്യും എന്ന് ഒരു വിഭാഗം സിപിഎം നേതാക്കള്‍ പറയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Congress leaders from Kerala to UP, But what about CPM leaders? KPCC, President, V. M.Sudheeran, Oommen Chandy, Ramesh Chennithala, Rahul Gandhi, Panjab, Pinarayi vijayan, Chief Minister, Kerala

Also Read:
ദേവകീവധം: പ്രതി വലയിലായതായി സൂചന
Keywords: Congress leaders from Kerala to UP, But what about CPM leaders? KPCC, President, V. M.Sudheeran, Oommen Chandy, Ramesh Chennithala, Rahul Gandhi, Panjab, Pinarayi vijayan, Chief Minister, Kerala.