Follow KVARTHA on Google news Follow Us!
ad

മഞ്ഞുപുതച്ച് കശ്മീര്‍; ദ്രാസില്‍ അന്തരീക്ഷ താപനില മൈനസ് 22 ഡിഗ്രീ സെല്‍ഷ്യസ്

ശ്രീനഗര്‍: (www.kvartha.com 11.01.2017) ശൈത്യകാലത്തിന്റെ വരവോടെ കശ്മീര്‍ മഞ്ഞ്പുതച്ചു. സംസ്ഥാനNational, Jammu, Kashmir, Drass

ശ്രീനഗര്‍: (www.kvartha.com 11.01.2017) ശൈത്യകാലത്തിന്റെ വരവോടെ കശ്മീര്‍ മഞ്ഞ്പുതച്ചു. സംസ്ഥാനത്ത് കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ശ്രീനഗറില്‍ കഴിഞ്ഞ ദിവസം സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. പകല്‍ മൈനസ് രണ്ടും രാത്രിയില്‍ മൈനസ് 5.5ഉം.

കാര്‍ഗില്‍ ജില്ലയിലെ ദ്രാസില്‍ മൈനസ് 22 ഡിഗ്രി സെല്‍ഷ്യസാണ് അന്തരീക്ഷ താപനില രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും തണുപ്പ് കൂടിയ രണ്ടാമത്തെ സ്ഥലമാണ് ദ്രാസ്. ആദ്യ സ്ഥാനം സൈബീരിയക്കാണ്.

ജനുവരി 16 വരെ സംസ്ഥാനത്ത് കടുത്ത ശൈത്യമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തണുപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ദാല്‍ തടാകത്തിലെ ഭൂരിഭാഗവും മഞ്ഞുറഞ്ഞ നിലയിലാണ്. തണുപ്പ് ഇതേ അവസ്ഥയില്‍ തുടര്‍ന്നാല്‍ തടാകം പൂര്‍ണ്ണമായും തണുത്തുറഞ്ഞേക്കും. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാല്‍ തടാകം പൂര്‍ണ്ണമായും തണുത്തുറഞ്ഞിരുന്നു.

National, Jammu, Kashmir, Drass
SUMMARY: After the recent snowfall across Kashmir valley, temperature declined to its minimum across the state. Srinagar recorded season's lowest day temperature at minus 2 and night temperature at minus 5.5, but Drass town of Kargil district's temperature dropped to minus 22 degrees on Wednesday.

Keywords: National, Jammu, Kashmir, Drass