Follow KVARTHA on Google news Follow Us!
ad

ബി ജെ പി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു; കണ്ണൂരിൽ ഹർത്താൽ

തലശ്ശേരി ധർമടം അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ജില്ലയിൽ Kannur, BJP, CPM, Clash, Killed, Santhosh, Dharmadam, Thalassery, State School Kalotsavam, Harthal
സംസ്ഥാന സ്കൂൾ കലോത്സവത്തെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്
കണ്ണൂർ: (www.kvartha.com 19.01.2017) തലശ്ശേരി ധർമടം അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ ജില്ലയിൽ ബി ജെ പി ഹർത്താൽ ആചരിക്കുന്നു.

രാവിലെ ആറു മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറുവരെ നീണ്ടുനിൽക്കും. പാൽ, പത്രം ആംബുലൻസ് എന്നി അവശ്യ സർവീസുകളേയും സംസ്ഥാന സ്കൂള്‍ കലോൽസവത്തെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് അറിയിച്ചിട്ടുണ്ടെങ്കിലും കലോത്സവത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. ബി ജെ പി കേന്ദ്രങ്ങളിലൊന്നും വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കുന്നില്ല.
Kannur, BJP, CPM, Clash, Killed, Santhosh, Dharmadam, Thalassery, State School Kalotsavam, Harthal.

ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് വീടിന്റെ വാതിൽ തകർത്ത് അകത്തുകയറി ഒരു സംഘം അക്രമികൾ ബി ജെ പി പ്രവർത്തകനായ മുല്ലപ്രം ചോമന്റവിട എഴുത്താൻ സന്തോഷിനെ (52) വെട്ടിക്കൊലപ്പെടുത്തിയത്.



കൊലപാതകത്തുനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി വൃത്തങ്ങൾ ആരോപിച്ചു. കലോത്സവത്തിനിടെ സി പി എം നടത്തിയ അക്രമത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറൗഅണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു.

കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത് ആറാം വാർഡ് ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു സന്തോഷ്.

ബ്രണ്ണൻ കോളജിൽ എതാനും ദിവസങ്ങളായി എസ്എഫ്ഐ–എബിവിപി സംഘർഷം അരങ്ങേറിയിരുന്നു, ഇതിന്റെ തുടർച്ചയാണ് കൊലപാതകമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

അതിനിടെ രാത്രി പന്ത്രണ്ടര മണിയോടെ സംഘപരിവാർ കേന്ദ്രമായ തളിപ്പറമ്പിലെ തൃച്ചംബരത്ത് വിവേകാനന്ദ സാംസ്കാരിക നിലയത്തിനു നേരെ ബോംബേറുണ്ടായി. വാതിലും കസേരകളും തകർന്നു. ആർക്കും പരിക്കില്ല.

ഹർത്താലിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.

Image: Representational/ Social Media

Keywords: Kannur, BJP, CPM, Clash, Killed, Santhosh, Dharmadam, Thalassery, State School Kalotsavam, Harthal.