» » » » » ബംഗലൂരു മാനഭംഗക്കേസില്‍ വാദി പ്രതിയാകുമോ? സംഭവത്തിന് പിന്നില്‍ ഭാര്യാ സഹോദരിയായ ഇരയെ വിവാഹം ചെയ്യാനുള്ള ആഗ്രഹം; ലൈംഗീക പീഡനത്തിനിരയാക്കിയാല്‍ മറ്റാരും വിവാഹം കഴിക്കില്ലെന്ന അതിമോഹം

ബംഗലൂരു: (www.kvartha.com 09.01.2017) വെള്ളിയാഴ്ച ബംഗലൂരുവിലെ നഗവരയില്‍ ഇരുപത്തിമൂന്നുകാരിക്ക് നേരെയുണ്ടായ മാനഭംഗ ശ്രമത്തില്‍ യുവതിയുടെ സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍. 34കാരനായ ഇര്‍ഷാദ് ഖാനാണ് അറസ്റ്റിലായത്.

സെയില്‍സ് എക്‌സിക്യൂട്ടീവാണിയാള്‍. മാനഭംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലാണെന്ന് പ്രതി വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യാ സഹോദരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഭാര്യയും കുടുംബക്കാരും അനുവദിക്കില്ലെന്ന് മനസിലായതോടെയാണ് ഇര്‍ഷാദ് പദ്ധതി ആസൂത്രണം ചെയ്തത്. ഇതില്‍ യുവതിക്കുള്ള പങ്ക് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

എന്നാല്‍ പരാതിക്കാരിയായ യുവതിക്കും മാനഭംഗ ആരോപണ ക്കേസില്‍ പങ്കുണ്ടെന്നാണ് സൂചന. യുവതിയെ ലൈംഗീക പീഡന ഇരയാക്കി ചിത്രീകരിച്ചാല്‍ മറ്റൊരാള്‍ വിവാഹം കഴിക്കാന്‍ വരില്ലെന്നും അപ്പോള്‍ തനിക്കവളെ സ്വന്തമാക്കാമെന്നുമുള്ള ധാരണയായിരുന്നു പ്രതിക്ക്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കിടയില്‍ ബംഗലൂരുവിലെ കമ്മനഹള്ളിയിലുണ്ടായ മാനഭംഗ വീഡിയോ കണ്ടതോടെയാണ് ഈ പദ്ധതി പ്രതി ആസൂത്രണം ചെയ്തത്.
 Bengaluru molestation: Nagawara molestation case was planned by woman's brother-in-law

വെള്ളീയാഴ്ച രാവിലെ 6 മണിക്ക് ജോലിക്ക് പോകാനായി ബസ് സ്‌റ്റോപ്പിലേയ്ക്ക് എത്തുമ്പോള്‍ ഒരാള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നും ചുണ്ടില്‍ കടിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസ് കേസെടുത്തു. എന്നാല്‍ ശനിയാഴ്ച ചുണ്ടില്‍ താന്‍ തന്നെ കടിച്ചതാണെന്ന് യുവതി മൊഴി തിരുത്തി. ഇതിനിടെ ചില പ്രാദേശിക നേതാക്കളെ സംഘടിപ്പിച്ച് പീഡന വിഷയം ഇര്‍ഷാദ് ഖാന്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ചതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വേണ്ട തെളിവുകള്‍ ലഭിച്ചു.

SUMMARY: BENGALURU: The case of the alleged molestation of a 23-year-old woman in Nagawara, north Bengaluru, on Friday took a curious turn with the arrest of her 34-year old brother-in-law, who, police said, stage-managed the entire incident.

Keywords: National, Bangaluru Molestation, Arrest, Brother in law

About kvarthakochi

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date