Follow KVARTHA on Google news Follow Us!
ad

മുടി 'ശരിയാക്കാൻ' തീമുടിവെട്ട്! മുടി ഭംഗിയാക്കുന്നതിന് അപൂർവമായ സ്റ്റൈലുമായി ഫ്രീകൻസ് ബാർബർ: വീഡിയോ

ഹെയർ സ്റ്റൈൽ ഭംഗിയാക്കുന്നതിന് വേണ്ടി തലയിൽ തീയിടുക. തീയിടുന്നത് പോയിട്ട് തീപ്പെട്ടി വെക്കുന്നത് പോലും നമുക്കാർക്കും ചിന്തിക്കൻ കഴിയില്ല That seems to be the case with this barber shop in Pakistan that sets the hair of its patrons on fire for a smooth and slick hairstyle that will give Fawad Khan a run for his money
ദുബൈ: (www.kvartha.com 13.01.2017) ഹെയർ സ്റ്റൈൽ ഭംഗിയാക്കുന്നതിന് വേണ്ടി തലയിൽ തീയിടുക. തീയിടുന്നത് പോയിട്ട് തീപ്പെട്ടി വെക്കുന്നത് പോലും നമുക്കാർക്കും ചിന്തിക്കൻ കഴിയില്ല. എന്നാൽ അങ്ങനെയൊരു ബാർബർ ഷോപിനെ കുറിച്ചാണ് പറയാൻ പോകുന്നത്.
Barber uses fire to give smoking hot haircuts. That seems to be the case with this barber shop that sets the hair of its patrons on fire for a smooth and slick hairstyle that will give Fawad Khan a run for his money

ഒരു വ്യക്തിയുടെ ഏറ്റവും ആകർഷണീയമായ ബാഹ്യ ഭാഗങ്ങളിലൊന്നാണ് ഹെയർ സ്റ്റൈൽ. ഒരാളുടെ ഹെയർ സ്റ്റൈൽ മാറിയാൽ അയാളുടെ മുഖവും മാറും . മുടി സംരക്ഷിക്കുന്നതിന് എത്ര രൂപ മുടക്കാനും നമുക്കാർക്കും മടിയില്ല. എന്നാൽ വലിയ തോതിലുള്ള പണം ചിലവാക്കാതെ തന്നെ നമ്മുടെ മുടി തിളക്കവും ഒതുക്കവുമുള്ളതാക്കുന്ന ബാർബർ കടക്കാരനുണ്ട്. പക്ഷെ ഇത്തിരി ധൈര്യം വേണമെന്ന് മാത്രം.


പാകിസ്താനിനെ ഫവാദ് ഖാൻ എന്ന ചെറുപ്പക്കാരനാണ് ഈ വ്യത്യസ്തമായ ആശയത്തിന് പിന്നിലെന്നാണ് ഖലീജ് ടൈംസ് റിപോർട്ട് ചെയ്യുന്നത്. മുടി വെട്ടുന്നത് കാണുമ്പോൾ തന്നെ അറിയാം ഇയാാൾ വളരെ പ്രൊഫഷണലാണെന്ന്. യാതൊരുവിധ ടെൻഷനോ പേടിയോ അയാളുടെ മുഖത്തില്ല. വളരെ ശാന്തമായാണ് കാര്യങ്ങൾ ചെയ്യുന്നത്. മുടി വെട്ടാനിരിക്കുന്നവർക്കും ഒരു പേടിയും തൊന്നുന്നില്ല. അതിൽ നിന്നും ഫവാദ് വളരെ വിദഗ്ദ്ധനായ ഒരു മുടി വെട്ടുകാരനാണെന്ന് മനസ്സിലാക്കാം. ഇത്രയും റിസ്കെടുത്ത് മുടി വെട്ടിയാലും അധികമായി ഒരു പൈസ പോലും നൽകേണ്ടതില്ലെന്നതാണ് ഫവാദ് ഖാന്റെ പോളിസി. ഒരുതരം പൗഡറും ദ്രാവകവും തലയിൽ തേച്ച് ലൈറ്റർ ഉപയോഗിച്ച് തീകൊടുന്നതാണ് മുടിയെ 'ശരിയാക്കാൻ' ഉപയോഗിക്കുന്ന രീതി.

അതേ സമയം ബാർബർ ഇന്ത്യയിലാണെന്ന രീതിയിലും ചില മാധ്യമങ്ങൾ വാർത്ത റിപോർട്ട് ചെയ്യുന്നു. ഉർദുവിലാണ് ബാർബർ ഷോപ്പിൽ നിന്നുള്ള സംസാരം കേൾക്കുന്നത്. എവിടെയായാലും തലയിൽ തീയിട്ട് മുടിവെട്ടുന്ന വാർത്തയ്ക്ക് വൻ പ്രചാരമാണ് ലഭിക്കുന്നത്. കർണാടകയിലെ ഗുൽബർഗയിൽ കഴിഞ്ഞ ആറുവർഷമായി ഒരു ബ്യൂട്ടിപാർലറിൽ മുടി വെട്ടിന് മെഴുകുതിരി ഉപയോഗിക്കുന്നതായി ഡെയ്ലി മെയിൽ റിപോർട്ട് ചെയ്യുന്നു. തീമുടിവെട്ട് എവിടെയായാലും നാട്ടിലെ ഫ്രീകൻസിന് ഒരു സ്റ്റൈൽകൂടി അനുകരിക്കാൻ കിട്ടിയെന്നാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

Image Credit: Khaleej Times

Summary: Barber uses fire to give smoking hot haircuts. That seems to be the case with this barber shop that sets the hair of its patrons on fire for a smooth and slick hairstyle that will give Fawad Khan a run for his money