» » » » » » » » വർഷങ്ങളായി അപൂർവ രോഗത്താൽ കഷ്ടത അനുഭവിച്ചിരുന്ന 'മരമനുഷ്യന്' ഇനി സുഖ ജീവിതം

ധാക്ക: (www.kvartha.com 06.01.2017)  വർഷങ്ങളായി ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിലെ 'മര മനുഷ്യൻ'  വൈകാതെ ആശുപത്രി വിടും. അബ്ദുൽ ബജന്ദാർ എന്ന 27 കാരനാണ് എപിഡെർമൊഡിസ്പ്ലേഷ്യ വെരുസിഫോമിസ് (epidermodysplasia verruciformis) എന്ന അപൂർവങ്ങളിൽ അപൂർവമായ അസുഖത്താൽ കഷ്ട്ടപ്പെട്ടിരുന്നത്.


ഈ അസുഖമുള്ളവരുടെ കൈ വിരലുകൾ മരത്തൊലി പോലെ വിവിധ ശാഖകളായി വളരുകയും ശരീരമൊട്ടാകെ വ്യാപിക്കുകയുമാണ് ചെയ്യുക. ലോകത്തിൽ തന്നെ 4 പേർക്ക് മാത്രം ബാധിച്ചിരിക്കുന്ന ഈ അസുഖം കാരണം ബജന്ദാറിന് 3 വയസ്സുള്ള തന്റെ മകളെ ഒന്ന് വാരിപ്പുണരാനോ താലോലിക്കാനോ പോലും കഴിഞ്ഞിരുന്നില്ല


ബജാന്ദാറിന്റെ വിഷമം ഡോക്ടർമാരുടെ ശ്രദ്ധയിൽപെട്ടിരുന്നുവെങ്കിലും എന്ത് ചെയ്യണമെന്നറിയാതെ അവർ  ആശയക്കുഴപ്പത്തിലായിരുന്നു. തുടർന്നാണ് ധാക്കയിലെ പ്ലാസ്റ്റിക് സർജറി വിദഗ്ദ്ധനായ ഡോക്ടർ സമന്ത ലാൽസെന്നിന്റെ നേതൃത്ത്വത്തിൽ ബജന്ദാറിനെ ശസ്ത്രക്ക്രിയക്ക് വിധേയനാക്കിയത്.

ഏകദേശം 16 തവണ ശസ്ത്രക്ക്രിയക്ക് വിധേയനായ ബജന്ദാറിന്റെ ശരീരത്തിൽ നിന്നും 5 കിലോ ഗ്രാം മാംസമാണ് നീക്കം ചെയ്തത്. 30 ദിവസത്തിനകം ബജന്ദാർ ആശുപത്രി വിടുമെന്ന് ഡോക്ടർമാർ അറിയിച്ചു.

Courtesy : NDTV
Bangladesh 'Tree Man' Sees Hope After 16 Surgeries A Bangladeshi father dubbed the "tree man" because of the bark-like warts that once covered his body will soon be able to leave hospital after ground breaking treatment for one of the world's rarest diseases

Summary: Bangladesh 'Tree Man' Sees Hope After 16 Surgeries A Bangladeshi father dubbed the "tree man" because of the bark-like warts that once covered his body will soon be able to leave hospital after ground breaking treatment for one of the world's rarest diseases

About News Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date