Follow KVARTHA on Google news Follow Us!
ad

തിലകന്റെ അവസാന ചിത്രം ഉസ്താദ് ഹോട്ടല്‍ അഞ്ജലി മേനോന്‍ എഴുതിയത് ഗര്‍ഭിണിയായിരുന്നപ്പോള്‍; ചിത്രത്തിന്റെ കഥ കേട്ട് തിലകന്‍ അഞ്ജലി മേനോനോട് പറഞ്ഞതിങ്ങനെ...

ൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ മലയാളത്തിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നാണ്. ഇതിന്റെ തിരക്കഥ അഞ്ജലി മേനോൻ എഴുതിയത് ഗർഭിണിയായിരുന്നപ്പോഴാണ്. sthad Hotel is one of the biggest earned film in 2012 which ran more than 100 days. After reading the script of Usthad Hotel famous actor Thilakan who played Kareeamka role in this film replied;
കോഴിക്കോട്: (www.kvartha.com 14.01.2017) അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ മലയാളത്തിലെ ഏറ്റവും മികച്ച വിജയ ചിത്രങ്ങളിലൊന്നായിരുന്നു. ഇതിന്റെ തിരക്കഥ അഞ്ജലി മേനോന്‍ എഴുതിയത് ഗര്‍ഭിണിയായിരുന്നപ്പോഴാണ്. തിരക്കഥ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയായിരുന്നു മനസ്സിനും ശരീരത്തിനും ഒരു പോലെ വിശ്രമമാവശ്യമുള്ള സമയമായിട്ട് പോലും അഞ്ജലി തിരക്കഥക്ക് വേണ്ടി ആരോഗ്യം മറന്നത്. എന്തായാലും ആ കഷ്ടപ്പാടിനൊക്കെ ഫലമുണ്ടായി. 2012 ല്‍ പുറത്തിറങ്ങിയ സിനിമ വാണിജ്യപരമായി നേട്ടമുണ്ടാക്കിയതോടൊപ്പം വന്‍ നിരൂപക പ്രശംസയും നേടി.


ഏതൊരു സിനിമക്ക് പിന്നിലും ഒരു കഥയുണ്ടാകും. എന്നാല്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ അത് പുറത്ത് പറഞ്ഞാലല്ലാതെ ആ കഥകളൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം. ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കാരണം തിലകന്‍ പരിപൂര്‍ണ വിശ്രമത്തിലായിരുന്ന സമയത്താണ് അഞ്ജലി തിരക്കഥ പൂര്‍ത്തിയാക്കുന്നത്. തിലകന്‍ ആ സമയം ഒരു കഥയും കേട്ടിരുന്നില്ല. അഞ്ജലിക്കാണെങ്കില്‍ കരീംകായുടെ വേഷം ചെയ്യാന്‍ തിലകനെയല്ലാതെ മറ്റൊരാളെ സങ്കല്‍പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ആ ഘട്ടത്തിലാണ് സംവിധായകനായ അന്‍വര്‍ റഷീദും മറ്റ് അണിയറ പ്രവര്‍ത്തകരും തിലകനെ ചെന്ന് കണ്ട് സിനിമയുടെ തിരക്കഥ കൊടുക്കുന്നത്. തിലകന്‍ വാങ്ങി വെച്ച് പിന്നീട് വിവരമറിയിക്കാമെന്ന് പറഞ്ഞു. തിലകന്റെ വിവരമറിയാതെ അഞ്ജലിക്കും മറ്റും ആകെ ടെന്‍ഷനായി.


ഒരു ദിവസം തിലകന്‍ അഞ്ജലിയെ നേരിട്ട് വിളിച്ചു. കഥ വായിക്കാന്‍ പറ്റിയില്ലെന്നും വായിച്ച് കേള്‍പിക്കണമെന്നും തിലകന്‍ ആവശ്യപ്പെട്ടു. അഞ്ജലി തിരക്കഥ മുഴുവനായും ഫോണിലൂടെ തന്നെ പറഞ്ഞ് കൊടുത്തു, തിരക്കഥ കേട്ട തിലകന്‍ അല്‍പ സമയത്തേക്ക് ഒന്നും മിണ്ടിയില്ല. എന്നിട്ട് പറഞ്ഞു 'സുലൈമാനിയിലെ മുഹബ്ബത്തിലാണ് കഥ കിടക്കുന്നതല്ലേ? സ്‌ക്രിപ്റ്റ് നന്നായിട്ടുണ്ട്. കരീംക്ക എന്ന കഥാപാത്രത്തെ എനിക്ക് പെരുത്ത് ഇഷ്ടായി. മികച്ച കഥാപാത്രം'. ഇത് കേട്ടതോടെയാണ് അഞ്ജലിയുടെ ശ്വാസം വീണത്. സ്‌ക്രിപ്റ്റ് വായിച്ചിരുന്നെങ്കിലും എഴുതിയ ആളുടെ മനസറിയാന്‍ വേണ്ടിയായിരുന്നു അഞ്ജലിയില്‍ നിന്ന് കഥ നേരിട്ട് കേള്‍ക്കണമെന്ന് പറഞ്ഞ് തിലകന്‍ വിളിച്ചത്.


സിനിമയിറങ്ങി കഴിഞ്ഞതും ഏറ്റവും കൂടുതല്‍ പ്രശംസ കിട്ടിയത് തിലകന്‍ അവതരിപ്പിച്ച കരീംക്ക എന്ന കഥാപാത്രത്തിനായിരുന്നു. ദുല്‍ക്കര്‍ സല്‍മാന്‍, അഞ്ജലി മേനോന്‍, അന്‍വര്‍ റഷീദ്, ഗോപി സുന്ദര്‍ തുടങ്ങി ഒരുപാട് പേര്‍ക്ക് വലിയൊരു ബ്രേക്ക് നല്‍കിയ സിനിമ കൂടിയാണ് ഉസ്താദ് ഹോട്ടല്‍.

കടപ്പാട്: ഫില്മിബീറ്റ്


(ശ്രദ്ധിക്കുക: ഗൾഫ്  - വിനോദ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ്  ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Anjali Menon written the script of Usthad Hotel when she was carrying her baby in her womb. Usthad Hotel is one of the biggest earned film in 2012 which ran more than 100 days. After reading the script of Usthad Hotel famous actor Thilakan who played Kareeamka role in this film replied;