Follow KVARTHA on Google news Follow Us!
ad

ബാങ്ക് അക്കൗണ്ട് ശൂന്യം; പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരു പൈസ പോലും ആം അദ്മി പാര്‍ട്ടിക്കില്ല: കേജരിവാള്‍

ന്യൂഡല്‍ഹി: (www.kvartha.com 09.01.2017) സത്യസന്ധമായ രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ മല്‍സNational, AAP, BJP, Arvind Kejriwal
ന്യൂഡല്‍ഹി: (www.kvartha.com 09.01.2017) സത്യസന്ധമായ രാഷ്ട്രീയ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ ചിലവഴിക്കാന്‍ ഒരു പൈസ പോലും പാര്‍ട്ടിയുടെ അക്കൗണ്ടില്‍ ഇല്ലെന്നും കേജരിവാള്‍.

ഞങ്ങളുടെ ബാങ്ക് അക്കൗണ്ട് ശൂന്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ ഡല്‍ഹി ഭരിക്കുന്നു. ഞങ്ങള്‍ക്ക് വേണമെങ്കില്‍ പണമുണ്ടാക്കാം. എന്നാല്‍ ഞങ്ങളതിന് തയ്യാറാകില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിലവഴിക്കാന്‍ പോലും ഞങ്ങളുടെ കൈയില്‍ പണമില്ലെന്നും കേജരിവാള്‍ പറഞ്ഞു.

ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും എംജിപിയുടേയും നാളുകള്‍ എണ്ണപ്പെട്ടുവെന്നും കേജരിവാള്‍ പറഞ്ഞു. ഗോവയില്‍ ആകെയുള്ള നാല്പത് സീറ്റുകളില്‍ 28 മുതല്‍ 32 വരെ സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ വൈരിയായ ബിജെപിയുടെ ആഭ്യന്തര യോഗത്തില്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ അഴിമതിക്കാരല്ലെന്ന് അവര്‍ തന്നെ സമ്മതിച്ചിരുന്നുവെന്നും കേജരിവാള്‍ പറഞ്ഞു.
Arvind Kejriwal

SUMMARY: AAP National Convenor and Delhi chief minister Arvind Kejriwal on Sunday claimed that his “honest” party does not have money to fight the upcoming assembly elections in Punjab and Goa.

Keywords: National, AAP, BJP, Arvind Kejriwal