Follow KVARTHA on Google news Follow Us!
ad

എംടിക്കൊപ്പം; കേരളത്തിന്റെ മതേതര മനസിനൊപ്പം

അങ്ങനെ അവര്‍ എംടിയുടെ പടിവാതില്‍ക്കലും എത്തി. സംഘപരിവാരത്തിന്റെ കാര്യമാണ് പറയുന്നത്. എംടി വാസുദേവന്‍ നായര്‍ എന്ന വിഖ്യാത Kerala, Article, BJP, RSS, Politics, Column, SA Gafoor, MT Vasudevan Nair, K Surendran, Kummanam, Keralam is with MT, Because he is not empty,
സമകാലികം/ എസ് എ ഗഫൂര്‍

(www.kvartha.com 01.01.2017) അങ്ങനെ അവര്‍ എംടിയുടെ പടിവാതില്‍ക്കലും എത്തി. സംഘപരിവാരത്തിന്റെ കാര്യമാണ് പറയുന്നത്. എംടി വാസുദേവന്‍ നായര്‍ എന്ന വിഖ്യാത സാഹിത്യകാരന്‍ മലയാളത്തിന്റെ അഭിമാനമാണ് എന്നതുകൊണ്ട് ബിജെപിക്കാര്‍ ബഹുമാനിച്ചുകൊള്ളണം എന്നില്ല. എന്തുകൊണ്ടെന്നാല്‍ രണ്ടുണ്ടു കാര്യം.

ഒന്നാമതായി, കായുള്ള മരത്തില്‍ കല്ലെറിഞ്ഞിട്ടേ കാര്യമുള്ളു. പിന്നൊന്ന്, ആരെ മാനിക്കണം ആരെ നിന്ദിക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ സംഘ്പരിവാറിന് തങ്ങളുടേതായ ചില നിഷ്ഠകളൊക്കെയുണ്ട്. അവര്‍ പറയുന്ന ചരിത്രവും വര്‍ത്തമാനവുമാണ് ശരി എന്ന് സമ്മതിക്കണം, മുസ്‌ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്യൂണിസ്റ്റുകാരോടും തികഞ്ഞ വെറുപ്പും വിദ്വേഷവുമായിരിക്കണം, ഇതൊക്കെ മനസില്‍കൊണ്ടു നടന്നാല്‍ മാത്രം പോരാ, നാവുകൊണ്ട് പരസ്യമായി പറയുകയും പേനകൊണ്ട് എഴുതുകയും വേണം.

 Kerala, Article, BJP, RSS, Politics, Column, SA Gafoor, MT Vasudevan Nair, K Surendran, Kummanam, Keralam is with MT, Because he is not empty,


കര്‍ണാടകയിലെ കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെ, ഉത്തര്‍പ്രദേശിലെ ധബോല്‍ക്കര്‍ എന്നിവര്‍ക്ക് ഈ പറഞ്ഞ യോഗ്യതകള്‍ ഉണ്ടായിരുന്നില്ല. അവരെ ഇല്ലാതാക്കിയത് ബിജെപിയോ ആര്‍എസ്എസോ അല്ലെന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. ശരിയാണ്, ഇവരല്ല ചെയ്തത്. ഇവര്‍ പക്ഷേ, ആ ഘാതകരെ തള്ളിപ്പറഞ്ഞിട്ടില്ല, അവരുടെ സഹിഷ്ണുതയുടെ രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞിട്ടുമില്ല.

കേരളം സംഘ്പരിവാര്‍ കാര്യമായി ഉന്നം വയ്ക്കുന്ന സംസ്ഥാനമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. സംസ്ഥാന നിയമസഭയില്‍ പ്രാതിനിധ്യം ഉണ്ടാക്കുക, ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് പ്രതിനിധികളെ അയയ്ക്കുക തുടങ്ങിയതൊക്കെ അതിന്റെ ഭാഗമായ ചെറിയ അജന്‍ഡകള്‍ മാത്രം. കേരളത്തിന്റെ സാംസ്‌കാരിക മനസ്സിനെ കാവിവല്‍ക്കരിക്കുക എന്നതാണ് മുഖ്യ അജന്‍ഡ. അതിന് പലവഴികള്‍ നോക്കും. കൂട്ടുനില്‍ക്കാത്തവരെ ശത്രുവായി പ്രഖ്യാപിച്ച് മെക്കിട്ടും കയറും, സമൂഹമധ്യത്തില്‍ അപമാനിക്കും, കഴിയുമെങ്കില്‍ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുകയും ചെയ്യും.

പണ്ട് നിര്‍മാല്യം എന്ന സ്വന്തം കഥ സ്വന്തമായി സംവിധാനം ചെയ്ത് സിനിമയാക്കിയപ്പോള്‍ വെളിച്ചപ്പാടിനെക്കൊണ്ട് ഭഗവതിയുടെ മുഖത്ത് തുപ്പിച്ചയാളാണ് എംടി എന്നത് ഇപ്പോള്‍ അവസരം ഒത്തുവന്നപ്പോഴാണ് സംഘശക്തികള്‍ ഓര്‍ത്തത്. കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ മതേതര ബുദ്ധിജീവികളും എഴുത്തുകാരും ഇടയ്ക്കിടെ പറയാറുള്ള കാര്യമാണ് നിര്‍മാല്യത്തിലെ ആ രംഗം. അന്ന് അത് നടന്നു, ഇന്ന് നടക്കുമോ എന്നാണ് അവരുടെ ചോദ്യം. ഇനി അതിന്റെ പേരില്‍ തര്‍ക്കം വേണ്ട. മുന്‍കാല പ്രാബല്യത്തോടെ എംടിക്ക് കൊടുക്കാനാണ് പരിപാടി.

നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടിനേക്കുറിച്ച്, കണ്ണും കാതും തുറന്നിരിക്കുന്ന ഏതൊരു മനുഷ്യനെയും പോലും എംടിയും പറഞ്ഞുപോയി എന്നത് ഒരു കാരണം മാത്രം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനാണ് എംടിക്കെതിരേ വാര്‍ത്താ സമ്മേളനം നടത്തി വിഷം തുപ്പിയത്. അദ്ദേഹം പത്തരമാറ്റ് സംഘിയാണ്. അതുകൊണ്ട് എംടിയെ ചീത്ത വിളിക്കുമ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.

കുമ്മനം രാജശേഖരനെപ്പോലെയുള്ള സാത്വിക സംഘികള്‍ എംടിയെ വിമര്‍ശിച്ചതിന് എതിരാണ് എന്നൊക്കെയാണ് ഉള്ളില്‍ നിന്നു കേട്ട വിവരങ്ങള്‍. പക്ഷേ, എംടിയുടെ വലിപ്പത്തിന് ആനുപാതികമായ മൈലേജ് അദ്ദേഹത്തിനെതിരായ ഉറഞ്ഞുതുള്ളലിനും കിട്ടിയതുകൊണ്ട് അത് വിട്ടുകളയേണ്ട എന്നാണ് ഒടുവിലെ തീരുമാനം. അതുകൊണ്ട് കുമ്മനവും രാധാകൃഷ്ണന് ഒരുകൈ കൊടുത്തു.

സിപിഎമ്മിന് ആരെയും വിമര്‍ശിക്കാം, ഞങ്ങള്‍ക്കെന്താ ആയിക്കൂടേ എന്നാണ് ചോദ്യം. മോഹന്‍ലാലിനെ വിമര്‍ശിക്കാമെങ്കില്‍ എംടിയെ ആയിക്കൂടെ എന്നുമുണ്ട് ചോദ്യം. പക്ഷേ, വിമര്‍ശനത്തിന്റെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണത്തിന്റെയും ടോണ്‍ വെവ്വേറെയായതുകൊണ്ട് അത് മനസിലാക്കാന്‍ കഴിയുന്ന കേരളത്തിന്റെ മനസ് എംടിയുടെ കൂടെത്തന്നെയാണ്, ആ അണിയില്‍ എണ്ണം കൂടിക്കൂടി വരികയുമാണ്.

വി മുരളീധരന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയ വിഖ്യാത ബിജെപി വക്താക്കള്‍ എംടി വിരുദ്ധ ക്യാംപെയ്‌നില്‍ തങ്ങളുടെ ഒപ്പുചാര്‍ത്തിക്കാണുന്നില്ല എന്നതാണ് മതേതര കേരളത്തിന് ഒരാശ്വാസം. മറ്റൊന്നുമല്ല, ബിജെപിയിലെ ഗ്രൂപ്പ് പോരിന്റെ പേരിലെങ്കിലും ഇതുപോലെ ഒരു മറുപക്ഷം ഉണ്ടാകുന്നത് നല്ലതാണ്. തെറിച്ചാല്‍ പോകുന്ന മൂക്കല്ല എംടി; പക്ഷേ, കേരള സമൂഹത്തെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച്, തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെയെല്ലാം ഭല്‍സിക്കുന്ന ഈ രീതിക്ക് നിര്‍ബന്ധമായും നല്‍കേണ്ട ശക്തമായ മറുപടിക്ക് ഇപ്പോഴത്തെ പേരാണ്, എംടിക്കൊപ്പം നില്‍ക്കല്‍ എന്നത്.

തുഞ്ചന്‍ പറമ്പിനെ സംഘവല്‍ക്കരിക്കാന്‍ നോക്കിയപ്പോഴും തടസം നിന്ന മഹാമേരു എംടിയായിരുന്നു. അതിന്റെ ചൊരുക്ക് തീര്‍ക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് എന്ന് കമല്‍ പറഞ്ഞതിലുമുണ്ട് വലിയ കാര്യം. നോക്കിവയ്ക്കും, ഞങ്ങള്‍ എന്നും തക്കം കിട്ടുമ്പോള്‍ പലിശ ചേര്‍ത്ത് തരും എന്നുമാണ് ആ കാര്യം.

Related Article: കമലിന്റെ പക്ഷത്ത് നില്‍ക്കാന്‍ മനസ്സില്ലെങ്കിലോ...; മമ്മൂട്ടിയും മുമ്പ് ഒരു കാര്യം പറഞ്ഞിട്ടുണ്ട്

Keywords: Kerala, Article, BJP, RSS, Politics, Column, SA Gafoor, MT Vasudevan Nair, K Surendran, Kummanam, Keralam is with MT, Because he is not empty,