Follow KVARTHA on Google news Follow Us!
ad

മന്ത്രിമാർ മുതൽ സെക്രട്ടറിമാർ വരെ പൊതു ഖജനാവ് കൊള്ളയടിച്ച് വിമാനത്തിൽ പറക്കുമ്പോൾ പിണറായി വിജയൻറെ തീവണ്ടി യാത്ര കർണാടകക്കാരെ അദ്‌ഭുതപ്പെടുത്തുന്നു

ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ മന്ത്രിമാരും മറ്റു നേതാക്കളും സ്വാകാര്യ ആവിശ്യങ്ങൾക്കും അല്ലാതെയുമുള്ള സഞ്ചാരത്തിന് വിമാനത്തെ ആശ്രയിക്കുമ്പോൾ;കേരളത്തിലെ നേതാക്കൾ For people so used to their Chief Ministers and Ministers touring by air, it was a pleasant surprise to hear about Kerala CM and other Ministers’ preference for train travel
കാസർകോട്: (www.kvartha.com 23.01.2017) ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ മന്ത്രിമാരും  സ്വാകാര്യ ആവിശ്യങ്ങൾക്കും അല്ലാതെയുമുള്ള സഞ്ചാരത്തിന് വിമാനത്തെ ആശ്രയിക്കുമ്പോൾ കേരളത്തിലെ നേതാക്കൾ അതിൽ നിന്നും വ്യത്യസ്തമാണ്.

ഇവിടെയുള്ള ഒട്ടുമിക്ക നേതാക്കളും മന്ത്രിമാർ വരെ ബൈക്കിലും ബസ്സിലും തീവണ്ടിയിലും സഞ്ചരിക്കുന്നത് സർവ്വ സാധാരണമാണ്. മലയാളികൾക്കിത്തരം കാഴ്ചകൾ സുപരിചിതമാണെങ്കിലും മറ്റുള്ളവർക്ക് അങ്ങനെയല്ല.

രാഷ്ട്ര കവി ഗോവിന്ദ പൈയുടെ സ്മാരകം മഞ്ചേശ്വരത്ത് ഉദ്‌ഘാടനം ചെയ്യാനെത്തിയ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ തീവണ്ടി യാത്രയാണ് കർണാടകക്കാരെ അദ്‌ഭുതപ്പെടുത്തിയത്. തിരുവന്തപുരത്തേക്കുള്ള തീവണ്ടിക്ക് സമയമായെന്നും അതുകൊണ്ടു
 തനിക്ക് പെട്ടെന്നു പോകണമെന്നും പറഞ്ഞ് പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും മറ്റ് നേതാക്കളുടെയും മുന്നിൽ വെച്ച് നടത്തിയ പ്രസംഗമാണ് കർണാടകക്കാരെ മുഴുവൻ അതിശയിപ്പിച്ചത്.


മന്ത്രിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചതനുസരിച്ച് തിരുവനന്തപുരത്ത് നിന്നും വ്യാഴാഴ്ച്ച രാവിലെയാണ് മുഖ്യമന്ത്രി കാസർകോട്ടെത്തുന്നത് . പരിപാടിയിൽ പങ്കെടുത്ത അദ്ദേഹം തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയിൽ കയറുന്നതിനായി 30 കിലോ മീറ്ററോളം മംഗലാപുരത്തേക്ക് കാറിൽ യാത്ര ചെയ്താണ് പോയത്. കേരള മുഖ്യമന്ത്രിയുടെ ഈ ലാളിത്യം ഏവരെയും അമ്പരപ്പിച്ചതായി ദി  ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തു. അതേ
 സമയം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമാനത്തിലാണ്  ബംഗളൂരുവിലേക്ക് മടങ്ങിയത്.

Summary: Corridors of power. For people so used to their Chief Ministers and Ministers touring by air, it was a pleasant surprise to hear about Kerala CM and other Ministers’ preference for train travel