Follow KVARTHA on Google news Follow Us!
ad

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; അഞ്ച് മാസം പ്രായമായ കുഞ്ഞ് മരിച്ചു

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ കടമ്പാര ഊരിലെ വീരമ്മ - ശെല്‍വന്‍ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് Death, Child, Kerala, Local-News, Investigates, Attappady
പാലക്കാട്: (www.kvartha.com 08.01.2017) അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ കടമ്പാര ഊരിലെ വീരമ്മ - ശെല്‍വന്‍ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോഷകാഹാരക്കുറവല്ല മരണ കാരണം എന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

Representational Image


കഴിഞ്ഞ ദിവസം പരിശോധിച്ചപ്പോള്‍ 4.5 ഗ്രാം തൂക്കം കുഞ്ഞിനുണ്ടായിരുന്നു. ഇതാണ് പോഷകാഹാര കുറവല്ല മരണ കാരണമെന്ന പ്രാഥമിക നിഗമനത്തിലെത്താന്‍ കാരണം. പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാവാം മരണ കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി പരിശോധന നടത്തും.

ശെല്‍വന്‍ - വീരമ്മ ദമ്പതികളുടെ ഒരു കുട്ടി ജനിച്ച് ഒരു മാസം കഴിഞ്ഞും, രണ്ട് കുട്ടികള്‍ ഗര്‍ഭാവസ്ഥയിലും മരണപ്പെട്ടിരുന്നു.

Keywords: Death, Child, Kerala, Local-News, Investigates, Attappady.