Follow KVARTHA on Google news Follow Us!
ad

ലക്‌നൗവില്‍ തൊഴിലാളികളുടെ താമസ ഷെഡ്ഡിലേക്ക് കാര്‍ പാഞ്ഞുകയറി 4 മരണം

തൊഴിലാളികളുടെ രാത്രികാല പാര്‍പ്പിട ഷെഡ്ഡിലേക്ക് കാര്‍ പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. ലക്‌നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു Dead, Car, Accident, National, Crime, Madhya pradesh, 4 Dead, 6 Injured After Car Crashes
ലക്‌നൗ: (www.kvartha.com 08.01.2017) തൊഴിലാളികളുടെ രാത്രികാല പാര്‍പ്പിട ഷെഡ്ഡിലേക്ക് കാര്‍ പാഞ്ഞുകയറി നാലു പേര്‍ മരിച്ചു. ലക്‌നൗവിലെ ദലീല്‍ബാഗ് മേഖലയില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണു സംഭവം. അപകടത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു.


35 ഓളം തൊഴിലാളികളാണ് അപകട സമയം ഇവിടെയുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ ബഹ്‌റൈക്ക് ജില്ലയില്‍നിന്നുള്ള കൂലിത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. അതിനിടെ കാര്‍ അമിത വേഗതയിലായിരുവെന്ന് ആരോപണമുണ്ട്. അപകട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാറിലുണ്ടായിരുന്ന രണ്ട് പേരെ മറ്റു തൊഴിലാളികള്‍ ചേര്‍ന്ന് പിടികൂടി.

പരിക്കേറ്റവരെ ലക്‌നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം കാറിലുണ്ടായിരുന്നവരില്‍ ഒരാള്‍ രാഷ്ട്രീയ നേതാവിന്റെയും, രണ്ടാമന്‍ വ്യവസായിയുടെയും മക്കളാണെന്ന് റിപോര്‍ട്ടുകളുണ്ട്. ഇവര്‍ അപകട സമയത്ത് മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

Keywords: Dead, Car, Accident, National, Crime, Madhya pradesh, 4 Dead, 6 Injured After Car Crashes Into Night Shelter In Lucknow.