Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുടെ ഉത്തര ദക്ഷിണ മേഖലയെ ബന്ധിപ്പിക്കുന്ന വൈദ്യുതി നിലയം പദ്ധതിക്ക് അംഗീകാരം; മുതൽ മുടക്ക് 5700 കോടി രൂപ

ഇന്ത്യയുടെ ഉത്തര ദക്ഷിണ മേഖലയെ ബന്ധിപ്പിക്കുന്ന പുതിയ വൈദ്യുതി നിലയം പദ്ധതിക്ക് അംഗീകാരം ലഭിച്ചു. 5700 കോടി മുതൽ മുടക്കിലാണ് പദ്ധതി യതയ്യാറുകുന്നത് The government has put the final touches on a massive project aimed at improving the links between power grids in the northern and southern parts of the country
ബംഗ്ലുരു: (www.kvartha.com 11.01.2017) ഇന്ത്യയുടെ ഉത്തര ദക്ഷിണ മേഖലയെ ബന്ധിപ്പിക്കുന്ന പുതിയ വൈദ്യുതി നിലയം പദ്ധതിക്ക് അംഗീകാമായി. 5700 കോടി മുതൽമുടക്കിലാണ് പദ്ധതി തയ്യാറുകുന്നത്.

ചത്തിസ്ഗഡിലെ റൈഗർ മുതൽ തമിഴ്നാട്ടിലെ പുഗലൂർ വരേയുള്ള 1830 കിലോമീറ്റർ വൈദ്യുതി ലൈൽ ആണ് യോജിപ്പിക്കുന്നത്. ഇത് യാതാർഥ്യമാകുന്നതിലൂടെ ഇന്ത്യയിലെ പ്രധാന ഭാഗങ്ങളിലെല്ലാം വൈദ്യുതി എത്തിച്ച് കൊടുക്കാനാകും. അധിക വൈദ്യുതി സംഭരിച്ചുവെക്കുന്നതിലൂടെ സീസൺ സമയത്ത് ഉപയോഗിക്കാനാവുമെന്നതും ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നു.


സംസ്ഥാന സർക്കാറിന്റെ പരിധിയിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡൂം ( ഭെൽ) സ്വിസ്സ് ജിയാന്റിന്റെ എ ബി ബി ഗ്രൂപും സംയുക്തമായുള്ള പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വിൻഡ് പവർ സംവിധാനം വഴി ഈ രണ്ട് ഭാഗങ്ങളിലേക്കും വൈദ്യുതി എത്തിച്ച് കൊടുക്കാൻ കഴിയുമെങ്കിലും കാറ്റിന്റെ ശക്തി കുറവുള്ള സമയത്ത് വൈദ്യുതി ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. 6000 മെഗാവാട്ട് വൈദ്യുതി വരെ നിർദ്ദിഷ്ട പവർ ഹൗസിലൂടെ ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

4350 കോടി മുടക്കിൽ ഉൽത്രാ ഹൈ വോൾട്ടേജ് ഡയറക്റ്റ് കറന്റ് (യു എച് വി  ഡി സി) സാങ്കേതിക വിദ്യയാണ് എ  ബി ബി ഗ്രൂപ് ഈ പദ്ധതിക്കായി ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ 244 സ്ക്വയർ കി.മി. ഭൂമി ലാഭിക്കാമെന്നും അവർ പറയുന്നു.

Summary: 1830 km, Rs 5700 crore: New mega power grid project to connect northern and southern India. he government has put the final touches on a massive project aimed at improving the links between power grids in the northern and southern parts of the country.

Keywords: Bharat Heavy Electrical Limited (BHEL), ABB Group, Power Grid Corporation of India