Follow KVARTHA on Google news Follow Us!
ad

വിവാഹത്തിന്റെ ഏഴാം ദിവസം നവവധു പ്രസവിച്ചു; വിവാഹം നടത്തിയത് നിർബന്ധിച്ച്, ഇത് ബിഹാർ സ്റ്റൈൽ!

വിവാഹം കഴിഞ്ഞ് ഏഴാം നാൾ നവവധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിൽ Woman delivers baby a week after marriage
പാറ്റ്ന: (www.kvartha.com 12.12.2016) വിവാഹം കഴിഞ്ഞ് ഏഴാം നാൾ നവവധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിൽ സറായി ഗ്രാമത്തിലാണ് നവവരനെയും കുടുംബത്തെയും ഞെട്ടിച്ച് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ വധു കുഞ്ഞിന് ജന്മം നൽകിയത്.

'വധുവിന്റെ ഗർഭത്തെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഒമ്പത് മാസം തികഞ്ഞ് പൂർണ്ണ ഗർഭിണിയെയാണ് താൻ വിവാഹം കഴിച്ചതെന്ന കാര്യം ഊഹിക്കാൻ പോലും പറ്റുന്നില്ല'. വധുവും കുടുംബവും തങ്ങളെ വഞ്ചിച്ചതായി നവവരൻ അഭയ് കുമാർ പറഞ്ഞു.

Woman delivers baby a week after marriage Patna: Much to the shock of a newly-wed man, a woman in Bihar’s Vaishali district gave birth to a child only seven days after her marriage, police said on Monday.  IANS reported


'പെൺകുട്ടിയുടെ കുടുംബം ചെയ്തത് കൊടിയ വഞ്ചനയാണ്, അവർ സാഹചര്യങ്ങളെ മുതലെടുക്കുകയായിരുന്നു. തങ്ങളുടെ മകന്റെ ജീവിതത്തിനും കുടുംബത്തിന്റെ അഭിമാനത്തിനുമാണ് അവർ ക്ഷതമേല്പിച്ചത്' വരന്റെ ബന്ധു പറഞ്ഞു.

അതേസമയം സംഭവം പൊലീസ് അധികാരികൾ സ്ഥിരീകരിച്ചിട്ടുണ്ട്,

രണ്ടുപതിറ്റാണ്ട് മുമ്പ് വരെ നിർബന്ധിച്ചുള്ള വിവാഹം സാധാരണ സംഭവമായിരുന്ന സംസ്ഥാനമാണ് ബീഹാർ. ഗ്രാമപ്രദേശങ്ങളിൽ ഇതൊരു ആചാരമായിഇപ്പോഴും തുടരുന്നു. പകാറുഅ ഷാദി എന്നാണ് ഇതിനെ വിളിക്കുന്നത്.

ഈമാസം രണ്ടിന്,  തന്നെ ഒരു സംഘം ആളുകൾ മുസാഫർപൂറിലേക്ക് വിളിച്ച് കൊണ്ടുപോയി ബന്ദിയാക്കി തടഞ്ഞുവെക്കുകയായിരുന്നു. ഒടുവിൽ മനോഹർ പാട്ടിയിലെ പെൺകുട്ടിയുമായി നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിക്കുകയായിരുന്നു, അഭയ് കുമാർ വ്യക്തമാക്കി. ഐ എ എൻ എസ് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.

Summary: Woman delivers baby a week after marriage
Patna: Much to the shock of a newly-wed man, a woman in Bihar’s Vaishali district gave birth to a child only seven days after her marriage, police said on Monday.  IANS reported