Follow KVARTHA on Google news Follow Us!
ad

നോട്ടു നിരോധനം: സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി, വ്യവസ്ഥകളോടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാകില്ലേയെന്ന് ചോദ്യം

നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായിNew Delhi, Criticism, Investment, Secret, Demonetization, National,
ന്യൂഡല്‍ഹി: (www.kvartha.com 09.12.2016) നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് പറഞ്ഞ സുപ്രീം കോടതി വ്യവസ്ഥകളോടെ നിക്ഷേപങ്ങള്‍ സ്വീകരിക്കാനാകില്ലേയെന്നും ചോദിച്ചു.
 SC asks Center if cooperative banks can accept demonetized money, New Delhi, Criticism, Investment, Secret, Demonetization, National.


നോട്ടു നിരോധനമല്ല ബുദ്ധിപരമായ നിയന്ത്രണങ്ങളാണ് നടത്തേണ്ടതെന്ന നിര്‍ദേശവും കോടതി മുന്നില്‍ വെച്ചു. നോട്ട് അസാധുവാക്കലിനെതിരെ നല്‍കിയ ഹര്‍ജിയും സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി യുടെ പരാമര്‍ശം.

നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പണമെങ്കിലും നല്‍കാന്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ രാജ്യത്ത് കറന്‍സി ക്ഷാമമുണ്ടെന്ന് സമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും പിന്‍വലിക്കുന്ന കാര്യം അനുവദിക്കാനാവില്ലെന്ന് അറിയിച്ചു. നിക്ഷേപകര്‍ക്ക് പിന്‍വലിക്കാവുന്നത്രയും തുക ഇപ്പോള്‍ സര്‍ക്കാറിന്റെ പക്കലില്ല. യഥാര്‍ത്ഥ നിക്ഷേപകരെ കണ്ടെത്താനും പ്രയാസമാണ്. വലിയ മാറ്റത്തിന് വേണ്ടി ചെറിയ ത്യാഗങ്ങള്‍ സഹിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

എപ്പോഴാണ് നോട്ട് അസാധുവാക്കാന്‍ തീരുമാനമെടുത്തത്? തീരുമാനം തീര്‍ത്തും രഹസ്യമായിരുന്നോ? എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നത്? ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്.

നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം എന്തടിസ്ഥാനത്തിലാണെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ബുധനാഴ്ച കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതേസമയം നിലവില്‍ രാജ്യത്തുണ്ടായിരിക്കുന്ന പ്രയാസങ്ങള്‍ 1015 ദിവസത്തിനകം തീരുമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Also Read:
അഞ്ച് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ബി ജെ പി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു

Keywords: SC asks Center if cooperative banks can accept demonetized money, New Delhi, Criticism, Investment, Secret, Demonetization, National.