Follow KVARTHA on Google news Follow Us!
ad

അങ്കാറയിൽ വെടിയേറ്റ തുർക്കിയിലെ റഷ്യൻ അംബാസിഡർ മരിച്ചു; അക്രമിയെ തുർക്കി പോലീസ് വെടിവെച്ചുകൊന്നു

ഫോട്ടോ എക്സിബിഷനിൽ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ A Russian official says that the country's ambassador to Turkey has died after being shot by a gunman in Ankara.
അങ്കാറ: (www.kvartha.com 19.12.2016) ഫോട്ടോ എക്സിബിഷനിൽ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കെ വെടിയേറ്റു ഗുരുതരമായി പരിക്കേറ്റ റഷ്യൻ അംബാസിഡർ ആൻഡ്രേ കാർലൊവ് മരിച്ചു. വിദേശ മന്ത്രാലയ വാക്താവ് മാരിയ സക്കറോവയാണ് ഇക്കാര്യം അറിയിച്ചത്. അക്രമിയെ തുർക്കി പോലീസ് വെടിവെച്ചുകൊന്നു.


തുർക്കി തലസ്ഥാനമായ അങ്കാറയിൽ റഷ്യൻ എംബസ്സി സംഘടിപ്പിച്ച ഫോട്ടോ എക്സിബിഷനിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അംബാസിഡർക്ക് നേരെ അക്രമി വെടിവെക്കുകയായിരുന്നു. സ്യൂട്ടും ടൈയും ധരിച്ചയാൾ എട്ടുതവണ അംബാസിഡർക്കുനേരെ അല്ലാഹു അക്ബർ എന്ന് വിളിച്ചു പറഞ്ഞു വെടിയുതിർക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷിയായ എപി ഫോട്ടോ ഗ്രാഫർ വ്യക്തമാക്കി.



അതേസമയം അക്രമി സംഭവ സമയം ഡ്യൂട്ടിയിലില്ലാതിരുന്ന തുർക്കി പോലീസ് ഉദ്യോഗസ്ഥനാണെന്നും ഇയാൾ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

Summary: ANKARA, Turkey: A Russian official says that the country's ambassador to Turkey has died after being shot by a gunman in Ankara.

Foreign Ministry spokeswoman Maria Zakharova made the announcement in a live televised statement.