Follow KVARTHA on Google news Follow Us!
ad

സാങ്കേതിക കാരണങ്ങളാല്‍ വരന് നാട്ടിലെത്താന്‍ പറ്റിയില്ല; വധുവിന്റെ കഴുത്തില്‍ താലി കെട്ടിയത് സഹോദരി, സ്വന്തം വിവാഹം ഗള്‍ഫില്‍ നിന്നും ലൈവായി കണ്ട് വരന്‍

വരനില്ലാതെയും വിവാഹം നടക്കുമോ? എന്നാല്‍ ആലപ്പുഴയില്‍ അങ്ങിനെയൊരു വിവാഹം നടന്നു. വിവാഹ സമയത്ത് വധുവും വീട്ടുകാരും വരന്റെ Alappuzha, Wedding, Youth, Gulf, Marriage, Family, Faris, Live, Skype
റിയാദ്: (www.kvartha.com 02.12.2016) വരനില്ലാതെയും വിവാഹം നടക്കുമോ? എന്നാല്‍ ആലപ്പുഴയില്‍ അങ്ങിനെയൊരു വിവാഹം നടന്നു. വിവാഹ സമയത്ത് വധുവും വീട്ടുകാരും വരന്റെ വീട്ടുകാരുമെല്ലാം എത്തി. വരനാകാട്ടെ അങ്ങ് ഗള്‍ഫിലും. പക്ഷേ വിവാഹം കെങ്കേമമായി തന്നെ നടന്നു. വിവാഹത്തിന് പോകാന്‍ പറ്റിയില്ലെങ്കിലും സ്വന്തം വിവാഹം ലൈവായി കണ്ടാണ് കൊല്ലം വെളിയം സ്വദേശിയായ ഫാരിസ് വേദനകള്‍ ഒരു നിമിഷത്തേക്ക് മറന്നത്.

റിയാദിലെ അസീസിയയില്‍ സ്വകാര്യ ഫുഡ് കമ്പനിയില്‍ ജീവനക്കാരനാണ് ഫാരിസ്. വിവാഹത്തിനായി നവംബര്‍ 15ന് നാട്ടിലേക്ക് പോകാനായിരുന്നു ഫാരിസ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇഖാമ കാലാവധി 10 ദിവസം മുമ്പ് അവസാനിച്ചു. നിതാഖത്ത് മൂലം മൂന്ന് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്നതോടെ ഫാരിസിന്റെ കമ്പനിയെ ചുവന്ന കാറ്റഗറിയില്‍ പെടുത്തി. ഇതുമൂലം ഇഖാമ പുതുക്കാനും പറ്റിയില്ല. ഇഖാമ പുതുക്കി റീ എന്‍ട്രി വിസ അടിക്കാന്‍ കമ്പനി ഉടമകളായ സ്വദേശി പൗരന്‍മാര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതോടെയാണ് ഫാരിസിന്റെ നാട്ടിലേക്കുള്ള യാത്ര മുടങ്ങിയത്.

എന്നാല്‍ നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹം അന്നുതന്നെ നടത്താനായിരുന്നു ഫാരിസിന്റെയും കുടുംബാംഗങ്ങളുടെയും തീരുമാനം. ഇതിന് വധുവിന്റെ വീട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. ആലപ്പുഴ താമരക്കുളം തമ്പുരാന്‍ ലാന്‍ഡ് ഗ്രാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തില്‍ സഹോദരി നജിതയാണ് വരന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകള്‍ നിര്‍വഹിച്ചത്. നജിത ഫാരിസിന്റെ വധു മക്കയിലെ കിംഗ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ താമരക്കുളം സ്വദേശി ഷംലയുടെ കഴുത്തില്‍ താലി കെട്ടി. വിവാഹ ചടങ്ങുകളെല്ലാം ഗള്‍ഫില്‍ നിന്നും സ്‌കൈപ്പിലൂടെ ഫാരിസ് ലൈവായി കാണുന്നുണ്ടായിരുന്നു.

നിക്കാഹിന് മുമ്പ് താലികെട്ട് എന്ന അപൂവ വിവാഹമായിരുന്നു ഇരുവരുടെയും. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫാരിസ് നാട്ടിലെത്തിയ ശേഷമായിരിക്കും നിക്കാഹ് നടക്കുക.

UPDATED


Keywords: Alappuzha, Wedding, Youth, Gulf, Marriage, Family, Faris, Live, Skype, Rare wedding ceremoney in Alappuza.