Follow KVARTHA on Google news Follow Us!
ad

വിമാനത്തിൽ യാത്രാമധ്യേ യുവതിക്ക് സുഖപ്രസവം: വീഡിയോ കാണാം

വിമാന യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. A Southwest Airlines plane made an emergency landing in Charleston, South Carolina, after a baby was born in the middle of the flight.
ചർലസ്ടൺ: (www.kvartha.com 06.12.2016) വിമാന യാത്രയ്ക്കിടെ യുവതി പ്രസവിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഫിലാഡൽഫിയയിൽ നിന്ന് ഒർലാൻഡോയ്ക്ക് പോകുകയായിരുന്ന സൗത്ത് വെസ്റ്റ് എയർലൈൻസിലാണ് (Southwest Flight 556) യാത്രക്കാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇതേതുടർന്ന് വിമാനം സൗത്ത് കരോലിനയിലേക്ക് തിരിച്ചുവിട്ടു. 




വിമാനത്തിലുണ്ടായിരുന്ന മെഡിക്കൽ സ്റ്റാഫ് പ്രസവത്തിന് സഹായിച്ചതായി എയർലൈൻ അധികൃതർ പറഞ്ഞു. 
സൗത്ത് കരോലിനയിലെ ചാർലസ്ടണിൽ വിമാനം ലാൻഡ് ചെയ്തതോടെ അത്യാഹിത മെഡിക്കൽ സംഘത്തിന്റെ സഹയത്തോടെ കുട്ടിയെയും രക്ഷിതാക്കളെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

A Southwest Airlines plane made an emergency landing in Charleston


ഷെഡ്യൂൾ ചെയ്ത സമയത്തിന് ഒരു മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനത്തെത്തിയത്. 132 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പ്രസവം സംബന്ധിച്ച് യാത്രക്കാരിലൊരാൾ ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.  വിമാനത്തിന്റെ പിൻഭാഗത്തുനിന്നെടുത്ത വീഡിയോയിൽ മുൻ വശത്ത് കുറച്ചാളുകൾ കൂടിനിൽക്കുന്ന പശ്ചാത്തലത്തിൽ കുട്ടിയുടെ കരച്ചിൽ കേൾക്കാം.


Summary: A Southwest Airlines plane made an emergency landing in Charleston, South Carolina, after a baby was born in the middle of the flight.
Airline spokeswoman Melissa Ford tells local news outlets that Flight 556 was on its way from Philadelphia to Orlando, Florida, yesterday when a woman went into labor.