Follow KVARTHA on Google news Follow Us!
ad

അപൂര്‍വ ബഹുമതിയുമായി കോഴിക്കോട്ടുകാരന്‍, വിദേശ രാജ്യത്തിന്റെ പട്ടാള തലപ്പത്തെത്തുന്ന ആദ്യ മലയാളി; വ്യവസായിയായ ശൈഖ് റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാകുന്നു

മലയാളി വ്യവസായിയായ ശൈഖ് റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാകും. കിര്‍ഗിസ്ഥാന്‍ പ്രതിരോധ മന്ത്രി അലി മിര്‍സയാണ് സൗദി, യു എ ഇ രാജ്യങ്ങള്‍ കേന്ദ്രമായുള്ള ഗാമ്മോണ്‍ Dubai, Gulf, Malayali becomes Major General of Kyrgyzstan, Shaikh Rafik Mohammed,
ദുബൈ: (www.kvartha.com 31.12.2016) മലയാളി വ്യവസായിയായ ശൈഖ് റഫീഖ് മുഹമ്മദ് കിര്‍ഗിസ്ഥാന്‍ മേജര്‍ ജനറലാകും. കിര്‍ഗിസ്ഥാന്‍ പ്രതിരോധ മന്ത്രി അലി മിര്‍സയാണ് സൗദി, യു എ ഇ രാജ്യങ്ങള്‍ കേന്ദ്രമായുള്ള ഗാമ്മോണ്‍ ഗ്രൂപ്പ് ചെയര്‍മാനായ അദ്ദേഹത്തെ മേജര്‍ ജനറലായി നിയമിച്ചതായി പ്രഖ്യാപിച്ചതെന്ന് റഫീഖിന്റെ മീഡിയ അഡൈ്വസര്‍ ഒമര്‍ അബൂബക്കര്‍ പറഞ്ഞു.


രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് അപൂര്‍വമായ പദവി ഒരു വിദേശിക്ക് സമ്മാനിച്ചത്. വിദേശ രാജ്യത്ത് സൈനിക പദവിയിലെ ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ മലയാളി കൂടിയാണ് കോഴിക്കോട് സ്വദേശിയായ റഫീഖ്. മുന്‍ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് കുര്‍മന്‍ബേക് സലിയെവിച്ച് ബാകിയേവിന്റെ ഉപദേഷ്ടാവായും നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. ഇറാനില്‍ ഒരു സ്റ്റീല്‍ പ്ലാന്റ് പ്രൊജക്ട് ചെയ്തു കൊണ്ടിരിക്കെയാണ് അന്നത്തെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റുമായി അദ്ദേഹം അടുത്തത്.

പിന്നീട് കിര്‍ഗിസ്ഥാനിലും തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കിയ റഫീഖ് പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവായി മാറുകയായിരുന്നു. ഈ കാലഘട്ടത്തില്‍ വലിയ വികസനമായിരുന്നു രാജ്യം കൈവരിച്ചത്. പ്രൈമറി വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കി മുംബൈയിലേക്ക് പോയ റഫീഖ് അവിടെ വെച്ചാണ് ബിസിനസിന്റെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കിയത്. അവിടുന്ന് ഗള്‍ഫിലേക്ക് പറന്ന റഫീഖിന്റെ ജീവിതത്തില്‍ അസൂയാവഹമായിരുന്ന വളര്‍ച്ചയായിരുന്നു പിന്നീടുണ്ടായത്.

ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ പടര്‍ന്നുപന്തളിച്ച ഇദ്ദേഹത്തിന്റെ ഗാമ്മോണ്‍ ഗ്രൂപ്പിന് കീഴില്‍ 28 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്.

Keywords: Dubai, Gulf, Malayali becomes Major General of Kyrgyzstan, Shaikh Rafik Mohammed, Chairman, Gammon Group (UAE and Saudi Arabia), has been appointed Major General by Ali Mirza, Defence Minister of Kyrgyzstan.