Follow KVARTHA on Google news Follow Us!
ad

സാധാരണ ജനങ്ങള്‍ പുതിയ നോട്ടിനായി പരക്കം പായുമ്പോള്‍ ഗുജറാത്തില്‍ കാറിനുള്ളില്‍ നിന്നും കിട്ടിയത് 76 ലക്ഷം രൂപ, പിടിയിലായത് ഒരു സ്ത്രീയടക്കം നാലു പേര്‍

സാധാരണ ജനങ്ങള്‍ പുതിയ നോട്ടിനായി പരക്കം പായുമ്പോള്‍ ഗുജറാത്തില്‍ കാറിനുള്ളില്‍ നിMaharashtra, Car, Vehicles, Police, Custody, Raid, chennai, Report, Bank, National,
സൂറത്ത്: (www.kvartha.com 09.12.2016) സാധാരണ ജനങ്ങള്‍ പുതിയ നോട്ടിനായി പരക്കം പായുമ്പോള്‍ ഗുജറാത്തില്‍ കാറിനുള്ളില്‍ നിന്നും കിട്ടിയത് 76 ലക്ഷം രൂപ. ഗുജറാത്തിലെ സൂറത്തില്‍ പതിവു വാഹന പരിശോധനക്കിടെ പോലീസുകാര്‍ തടഞ്ഞു നിര്‍ത്തിയ കാറിനുള്ളില്‍ പരിശോധന നടത്തുന്നതിനിടെയാണ് ലക്ഷണക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെത്തിയത്.


ഇതേതുടര്‍ന്ന് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ഉള്ള കാറും അതിലെ യാത്രക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

അതിനിടെ മുംബൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 85 ലക്ഷം രൂപയുടെ പുതിയ കറന്‍സികള്‍ പിടികൂടിയതായും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 90 കോടി രൂപയും 100 കിലോ സ്വര്‍ണവും കണ്ടെത്തിയിരുന്നു. ഇതില്‍ ഏറെയും പുതിയ നോട്ടുകള്‍ ആയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

രാജ്യം വന്‍ കറന്‍സി ക്ഷാമത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്രയും അധികം തുക എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്‍ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബാങ്ക് ജീവനക്കാര്‍ തന്നെ ഇത്തരത്തില്‍ പുതിയ നോട്ടുകള്‍ എത്തിച്ചു കൊടുക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം.

Also Read:
'തട്ടിക്കൊണ്ടുപോകല്‍' സംഭവങ്ങള്‍ കുട്ടികളില്‍ ഭയമുണ്ടാക്കുന്നു; വിദ്യാര്‍ത്ഥി പേടിച്ചത് കോഴിയിറക്കാന്‍ വന്ന വാന്‍ കണ്ട്
Keywords: Gujarat: Police seize new notes worth Rs 76 lakh in Surat, 4 people arrested, Maharashtra, Car, Vehicles, Police, Custody, Raid, Chennai, Report, Bank, National.