Follow KVARTHA on Google news Follow Us!
ad

ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെ ജയലളിത രണ്ട് ദിവസത്തോളം എംജി ആറിന്റെ മൃതദേഹത്തിനരികില്‍ നിന്നു; 57കാരനെ പ്രണയിച്ച മധുരപതിനേഴുകാരിയായി

ചെന്നൈ: (www.kvartha.com 06.12.2016) നടനും നിര്‍മ്മാതാവും ഗുരുതുല്യനുമായ എംജിആറുമായി ജയലളിതയ്ക്കുണ്ടായിരുന്ന പ്രണയം അറിയാത്തവര്‍ National, Jayalalitha, MGR
ചെന്നൈ: (www.kvartha.com 06.12.2016) നടനും നിര്‍മ്മാതാവും ഗുരുതുല്യനുമായ എംജിആറുമായി ജയലളിതയ്ക്കുണ്ടായിരുന്ന പ്രണയം അറിയാത്തവര്‍ ചുരുക്കമാണ്. എംജിആറുമായി അടുക്കുമ്പോള്‍ ജയലളിതയ്ക്ക് 17 വയസായിരുന്നു പ്രായം. അദ്ദേഹത്തിനാകട്ടെ 57ഉം. മധുരപതിനേഴുകാരിയുടെ ചാപല്യമായേ അദ്ദേഹം ആദ്യമൊക്കെ ജയയുടെ പ്രണയത്തെ കണ്ടിരുന്നുള്ളു. എന്നാല്‍ കാലപ്രവാഹത്തില്‍ അദ്ദേഹം തിരിച്ചറിഞ്ഞത് പ്രണയത്തിന്റെ യഥാര്‍ത്ഥ മുഖമായിരുന്നു.

National, Jayalalitha, MGR

ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് ജയ ആദ്യമായി എംജിആറിന്റെ നായികയാകുന്നത്. ആ ചിത്രം കഴിഞ്ഞതോടെ ഇരുവരും വളരെ അടുത്തു. എംജി ആറിനെ വിവാഹം കഴിക്കാന്‍ ജയ മോഹിച്ചിരുന്നു. എന്നാല്‍ ഭാര്യ ജാനകിയേയും മക്കളേയും പിണക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല.


ആദ്യ ചിത്രം സൂപ്പര്‍ ഹിറ്റായതോടൊപ്പം ഇരുവരുടേയും പ്രണയം കാട്ടുതീപോലെ പടര്‍ന്നു. ജയയുടെ മാതാവിനെ കണ്ട് അവളുടെ സംരക്ഷണം താനേറ്റെടുത്തോളാമെന്ന് എംജിആര്‍ വാക്കുനല്‍കി. ആ വാക്ക് അദ്ദേഹം മരണം വരെ പാലിച്ചിരുന്നു. അമ്മയുടെ വിയോഗശേഷം തനിക്ക് സംരക്ഷണവും ശക്തിയും നല്‍കിയത് എംജി ആറായിരുന്നുവെന്ന് ജയ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

രാഷ്ട്രീയത്തിലേയ്ക്ക് ജയയെ കൈപിടിച്ചുയര്‍ത്തിയത് എംജിആറായിരുന്നു. ഇതിനിടെ ജയയെ എംജിആറില്‍ നിന്നും അകറ്റാന്‍ ശ്രമങ്ങളുണ്ടായി. ഭാര്യ ജാനകിയും മറ്റ് സുഹൃത്തുക്കളും എംജിആറിനെ ഉപദേശിച്ച് പിന്‍ തിരിപ്പിക്കാന്‍ ശ്രമിച്ചു.

എന്നാല്‍ ആദ്യാനുരാഗത്തിന്റെ തീവ്രത ഒട്ടും കുറയ്ക്കാതെ ജയ ജീവിതം മുന്നോട്ടുനീക്കി. ഒടുവില്‍ ഒരു ഡിസംബറില്‍ ആ വാര്‍ത്ത ജയയുടെ കാതുകളില്‍ ഇടിത്തീയായി വീണു. എംജിആര്‍ മരിച്ചുവെന്ന വാര്‍ത്ത.

ഉടനെ െ്രെഡവറേയും കൂട്ടി ജയ എംജിആറിന്റെ വസതിയായ രാമവരം ഗാര്‍ഡനിലേയ്ക്ക് തിരിച്ചു. എന്നാല്‍ മൃതദേഹം കാണാന്‍ ജയയെ അകത്തേയ്ക്ക് കടത്തിവിടാന്‍ ആരും തയ്യാറായില്ല. അവള്‍ രാമവരത്തിന് പുറത്ത് കാറില്‍ തന്നെയിരുന്നു.

ജയയെ മൃതദേഹം കാണിക്കാതിരിക്കാന്‍ പിറകിലെ ഗേറ്റിലൂടെയാണ് മൃതദേഹം രാജാജി ഹാളിലേയ്ക്ക് കൊണ്ടുപോയത്. ഇതറിഞ്ഞ ജയ ഉടനെ രാജാജി ഹാളിലെത്തി. മൃതദേഹത്തിന്റെ തലയ്ക്കല്‍ തന്നെ സ്ഥാനം പിടിച്ചു. ഒരു തുള്ളി കണ്ണീര്‍ പോലും അവരുടെ കണ്ണില്‍ നിന്നും പൊഴിഞ്ഞില്ല. അലമുറയിട്ട് കരഞ്ഞില്ല. രണ്ട് ദിവസത്തോളം ജയ ആ നില്പ് നിന്നു. കാണികള്‍ക്കവര്‍ അതിശയമായിരുന്നു.

ആദ്യദിനം 13 മണിക്കൂറോളവും രണ്ടാം ദിവസം 8 മണിക്കൂറോളവും അവര്‍ മൃതദേഹത്തിനരികില്‍ നിന്നു. പക്ഷേ ജാനകിയുടെ സുഹൃത്തുക്കള്‍ അവിടേയും അവളെ വെറുതെ വിട്ടില്ല. ശാരീരികവും മാനസീകവുമായി പീഡിപ്പിച്ചുകൊണ്ടിരുന്നു. കാലിലെ നഖങ്ങള്‍ കൊണ്ടവര്‍ ജയയുടെ കാലില്‍ മുറിവുകളുണ്ടാക്കി. കുത്തുവാക്കുകള്‍ പറഞ്ഞു. അന്ന് ജയയ്ക്ക് 37 വയസായിരുന്നു പ്രായം. അന്നുമുതല്‍ ഇന്നുവരെ ജയ ജീവിതത്തില്‍ തനിച്ച് തന്നെയായിരുന്നു. താങ്ങും തണലുമായി ഉറ്റതോഴി ശശികലയും കുടുംബവും മാത്രം.

SUMMARY: MGR is no more.'It was a stunning blow to her. He had departed, leaving her in the lurch. In a daze she summoned the driver and rushed to Ramavaram Gardens, MGR's residence, but when she reached there she was refused permission to enter the house. She got out of the car and banged on the door with her fists. When the door was opened at last no one would say where the body was. She ran up and down the front and back stairs several times but all the doors were firmly slammed on her face to prevent her from having a glimpse of the dead body of the man who was not only her mentor but with whom she had had such a close, emotional association.

Keywords: National, Jayalalitha, MGR