Follow KVARTHA on Google news Follow Us!
ad

ബാങ്ക് ക്യൂവില്‍ പ്രസവവും

National, Demonetization, Delivery
കാണ്‍പൂര്‍: (www.kvartha.com 03.12.2016) നോട്ട് പിന്‍ വലിക്കലിനെ തുടര്‍ന്ന് നിരവധി പ്രശ്‌നങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടെങ്കിലും ഇതാദ്യമായാണ് ബാങ്ക് ക്യൂവില്‍ പ്രസവം നടക്കുന്നത്. കാണ്‍പൂര്‍ ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന് മുന്‍പിലുള്ള ക്യൂവിലാണ് പ്രസവം നടന്നത്.

 National, Demonetization, Delivery

സര്‍വേഷ ദേവിയെന്ന യുവതിയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇത് സര്‍വേഷ ദേവിയുടെ അഞ്ചാമത്തെ പ്രസവമാണ്. ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി അമ്മയേയും കുഞ്ഞിനേയും ജിന്‍ ജാക്ക് കമ്യൂണിറ്റി ഹെല്‍ ത്ത് സെന്ററിലേയ്ക്ക് മാറ്റി.

ലോഹിയ ആവാസ് വായ്പയില്‍ ലഭിച്ച തുകയില്‍ നിന്നും 5000 രൂപ പിന്‍ വലിക്കാനെത്തിയതായിരുന്നു സര്‍വേഷ. വൈകിട്ട് 3.45ഓടെയാണ് പ്രസവം നടന്നത്. ഭര്‍തൃ മാതാവാണ് സര്‍വേഷ ദേവിയെ അവിടെ എത്തിച്ചതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സര്‍വേഷയുടെ ഭര്‍ത്താവ് രോഗത്തെ തുടര്‍ന്ന് മൂന്ന് മാസം മുന്‍പ് മരിച്ചിരുന്നു.

SUMMARY: KANPUR: In perhaps a first of its kind case since demonetisation, a woman delivered a child while standing in a queue to withdraw cash in front of Punjab National Bank in Jhinjhak area of Kanpur Dehat district on Friday.

KEYWORDS: National, Demonetization, Delivery