Follow KVARTHA on Google news Follow Us!
ad

ഷീല ദീക്ഷിത്തിന്റെ മകളെ ആക്രമിക്കാനെത്തിയ മൂന്ന് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകള്‍ ലതിക ദീക്ഷിതിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്ന് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. National, Delhi chief minister, Sheila Dikshit
ന്യൂഡല്‍ഹി: (www.kvartha.com 03.12.2016) ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകള്‍ ലതിക ദീക്ഷിതിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്ന് പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ബാരാകംബ റോഡ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

National, Delhi chief minister, Sheila Dikshit

ലതികയെ ഭീഷണിപ്പെടുത്താന്‍ ഭര്‍ത്താവ് ഇ മ്രാന്‍ അയച്ചതാണ് ഇവരെയെന്ന് കരുതപ്പെടുന്നു. വഞ്ചനാകേസില്‍ അടുത്തിടെ ഇംരാനെ ഡല്‍ഹി പോലീസ് ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോള്‍ ജാമ്യത്തിലാണ്.

ലതികയുടെ സുഹൃത്ത് സാഷി കാന്ത് ശര്‍മ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നവംബര്‍ 17 രാത്രി പതിനൊന്നരയോടെ ലതികയുടെ ഫ്‌ലാറ്റില്‍ നിന്നിറങ്ങിയ സാഷി കാന്തും സുഹൃത്തും അപാര്‍ട്ട്‌മെന്റിന് പുറത്ത് ചിലരെ കണ്ടിരുന്നു. അപകടം മണത്തതിനെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

SUMMARY: Delhi Police have arrested three persons for trying to barge into the house of Latika Dikshit, the daughter of former Delhi chief minister Sheila Dikshit.

Keywords: National, Delhi chief minister, Sheila Dikshit