Follow KVARTHA on Google news Follow Us!
ad

ഈ നോട്ടില്ലാകാലത്ത് രാഷ്ട്രീയക്കാർ 500 കോടി രൂപയുടെ വിവാഹം നടത്തുമ്പോൾ ഇവിടെ വെറും 500 രൂപയ്ക്ക് ഐ എ എസ് ദമ്പതികളുടെ മാതൃകാവിവാഹം; താര വിവാഹത്തിന് സാക്ഷികളായത് ഏതാനും അടുത്ത ബന്ധുക്കൾ!

കള്ളപ്പണ വേട്ട ആരംഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച ദിവസങ്ങളിൽ തന്നെ ഇന്ത്യകണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കംAt a time when several reports have claimed that people are having trouble in organising their wedding functions due to the cash crunch after demonetisation
ഭോപാൽ: (www.kvartha.com 01.12.2016) 500,1000 രൂപ പിൻ വലിക്കുകയും രാജ്യത്ത് കള്ളപ്പണ വേട്ട ആരംഭിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിക്കുകയും ചയ്ത ദിവസങ്ങളിൽ തന്നെ ഇന്ത്യകണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കം അരങ്ങേറിയത് കർണ്ണാടകയിലാണ്.  500 കോടി രൂപ ചലവഴിച്ച് ഖനന രാജാവും ബി.ജെ.പി മുൻ മന്ത്രിയുമായ ജനാർദന റെഡ്ഡിയാണ് മകളുടെ കല്യാണം പൊടിപൊടിച്ചത്. 



അതേസമയം വെറും ചായയും വെള്ളവും നൽകി അഥിതികളെ സൽക്കരിച്ച് 500 രൂപയ്ക്കും വിവാഹം നടത്താമെന്ന് രണ്ട് കുടുംബങ്ങൾ തെളിയിച്ചതും പിന്നീട് വാർത്തയായി. സൂറത്ത്​ സ്വദേശികളായ ദക്ഷയുടെയും ബാരതിന്റെയും വിവാഹമാണ്​ ചെലവ്​ ചുരുക്കൽ കൊണ്ട്​ വ്യത്യസ്​തമായതും ബന്ധുക്കൾ മാതൃകയായതും. ഈ വിവാഹം പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി തന്നെ  സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 

എന്നാൽ ചെലവ് ചുരുക്കൽ സന്ദേശം യുവ സമൂഹം ഏറ്റെടുക്കുന്നുവെന്ന 
സൂചന നൽകി 'പുതിയ' 500 രൂപ വിവാഹമാണ് ഇപ്പോൾ വൈറലായി മാറിയത്. ഇത് ഐ എ എസ് ദമ്പതികളുടേതെന്നു കൂടിയാകുമ്പോൾ പ്രാധാന്യം വർദ്ധിക്കുകയും ചെയ്തു. 

മധ്യപ്രദേശ് എം പി കേഡറിലെ ഐ എ എസ് ഓഫീസറും ഇപ്പോൾ ഗോഹദിൽ എസ് ഡി എമ്മും ആയ ആഷിഷ് വിഷിസ്തയും വിജയവാഡയിലെ എസ് ഡി എം സലോനി സിദാനയുമാണ് വിവാഹിതരായത്. ഭിന്തിലെ എ ഡി എം കോടതിയിൽ വിവാഹ രജിസ്ത്രേഷൻ ഫീസ് ആയി 500 രൂപ നൽകിയത് മാത്രമാണ് ഇവരുടെ ആകെ വിവാഹ ചെലവ്.

 At a time when several reports have claimed



2013ലാണ് ഇരുവരും ഐ എ എസ് പൂർത്തിയാക്കിയത്. തുടർന്ന് മുസ്സൂറിയില ലാൽ ബഹാദൂർ ശാസ്ത്രി നേഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പ
രിശീലനത്തിനിടെയാണ് ഇവർ തമ്മിൽ അടുത്തത്.

ഭിന്തിയിലെ എഡിഎം കോടതിയിൽ നേരത്തെ അപേക്ഷിച്ചതനുസരിച്ച് 28ന് വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.


ഏതാനും അടുത്ത ബന്ധുക്കൾ മാത്രമാണ് ഐ എ എസ് മിഥുനങ്ങളായ 'താരങ്ങളുടെ' വിവാഹത്തിന് സാക്ഷികളാകാൻ കോടതിയിലെത്തിയത്.

ആഷിഷ് രാജസ്ഥാൻ സ്വദേശിയും സലോനി പഞ്ചാബ് സ്വദേശിനിയുമാണ്.

Summary: At a time when several reports have claimed that people are having trouble in organising their wedding functions due to the cash crunch after demonetisation of old Rs 500 and Rs 1000 notes, an IAS couple has set an excellent example by getting married for just Rs 500.

Content Courtesy: PTI
Photo: Facebook