Follow KVARTHA on Google news Follow Us!
ad

അടിച്ചുപൊളി ജീവിതം, ചെലവഴിക്കുന്നത് മൊത്തം 10 രൂപനോട്ടുകൾ, കാർ വാങ്ങിയതും 10 രൂപ നോട്ടുകൾ നൽകി, പണം സൂക്ഷിച്ചത് ചാക്കിൽ, സംശയം തോന്നിയ നാട്ടുകാർ പരാതി നൽകി: തുമ്പായത് ബേങ്കിൽ നിന്ന് 10 ലക്ഷം രൂപ കവർന്ന കേസിന്, ഒരാൾ പിടിയിൽ

ബേങ്ക് കൊള്ളയടിച്ചു പത്തുലക്ഷം കവർന്ന സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായി. 4 youth buy car using Rs 10 notes after looting SBI branch
മീററ്റ്: (www.kvartha.com 12.12.2016) ബേങ്ക് കൊള്ളയടിച്ചു പത്തുലക്ഷം കവർന്ന സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായി. ഉത്ത്ർപ്രദേശ് സഹരൺപൂർ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറൽ ബേങ്ക് കൊള്ളയടിച്ച കേസിലാണ് നാസിർ എന്ന യുവാവ് അറസ്റ്റിലായത്. രാകേഷ്, അഫ്സൽ, ടിറ്റു എന്നിവർ കേസിലെ മറ്റു പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവർ ഒളിവിലാണ്.
UP: 4 youth buy car using Rs 10 notes after looting SBI branch The youths, identified as Nasir, Rakesh, Afzal and Titu, had looted Rs 10 lakh in Rs 10 and Rs 20 notes soon after it was replenished.

കഴിഞ്ഞമാസമാണ് എസ് ബി ടി ബേങ്കിൽ നിന്ന് 10 ലക്ഷം കവർന്നത്. പത്തിന്റെയും ഇരുപതിന്റെയും നോട്ടുകളായിരുന്നു മുഴുവൻ. പത്തുരൂപ നോട്ടുപയോഗിച്ച് ഇവർ ധൂർത്തടിക്കുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് നാസിറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതോടെയാണ് ബേങ്ക് കവർച്ച ചെയ്ത് കേസിന് തുമ്പാായത്.



നാസിർ ഈയിടെ സെക്കൻഡ് ഹാൻഡ് കാർ വാങ്ങി. ഇയാളുടെ സുഹൃത്തുക്കളായ മൂവരും കുറച്ചുനാളായി ധാരാളമായി പണം ചെലവഴിക്കുന്നു. എല്ലാദിവസവും ഇവർ നൈറ്റ് ക്ലബിലെത്തും. വാരിക്കോരി കൊടുക്കും. ഉപയോഗിക്കുന്നത് പക്ഷേ 10 രൂപ നോട്ടുകൾ മാത്രം. പൊതുജനം നോട്ടിനും ചില്ലറയ്ക്കുമായി നെട്ടോട്ടമോടുമ്പോൾ ഇവരാകട്ടെ യഥേഷ്ടം പണം വാരിയെറിയുന്നു. ഇതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്. ഇവർ ചാക്കിലാണ് പണം സൂക്ഷിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

'അഞ്ചു ലക്ഷത്തിന്റെ 10 രൂപ നോട്ടുകളും അഞ്ചു ലക്ഷത്തിന്റെ ഇരുപത് രൂപ നോട്ടുകളുമായി ആകെ 10 ലക്ഷം രൂപയാണ് എസ് ബിടി യിൽ നിന്ന് കവർന്നത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാസറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റ് മൂന്ന് പേർ പിടിയിലാകാനുണ്ട്' സഹരൺപൂർ (റൂറൽ) പോലീസ് സുപ്രണ്ട് റഫീഖ് അഹ് മദ് പറഞ്ഞു.


Summary: UP: 4 youth buy car using Rs 10 notes after looting SBI branch
The youths, identified as Nasir, Rakesh, Afzal and Titu, had looted Rs 10 lakh in Rs 10 and Rs 20 notes soon after it was replenished.