Follow KVARTHA on Google news Follow Us!
ad

സംസാരിച്ച് കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15കാരന്‍ മരിച്ചു

സംസാരിച്ച് കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15കാരന്‍ മരിച്ചു. ബംഗളുരു ജലഹള്ളിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ 10 ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലാഷാണ് മരിച്ചത്. Tamil Nadu, Mobil Phone, Death, National, Student, 15-year-old boy dies after mobile
വില്ലപുരം: (www.kvartha.com 31.12.2016) സംസാരിച്ച് കൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് 15കാരന്‍ മരിച്ചു. ബംഗളുരു ജലഹള്ളിയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ 10 ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലാഷാണ് മരിച്ചത്.


ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ മെഡിക്കല്‍ അസിസ്റ്റന്റായ എം രാജേഷ്, ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആര്‍ ലളിത ദമ്പതികളുടെ ഏകമകനാണ് അഭിലാഷ്. സംസാരിച്ചു കൊണ്ടിരിക്കെ സാംസങ് ഫോണ്‍ പൊട്ടിത്തെറിക്കുകയും, പിന്നാലെ ഷര്‍ട്ടിലേക്ക് തീ പടരുകയുമായിരുന്നു.

നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തി തീ അണച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്രിസ്മസ് അവധി ആഘോഷിക്കാനായി തമിഴ്‌നാട് വില്ലപുരം വനൂരിലെ സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു അപകടം.

Keywords: Tamil Nadu, Mobil Phone, Death, National, Student, 15-year-old boy dies after mobile explodes in Tamil Nadu.