Follow KVARTHA on Google news Follow Us!
ad

വാഷിംങ് മെഷീന്‍ തുറന്നപ്പോള്‍ കണ്ടത് അക്രമിക്കാന്‍ റെഡിയായി നിന്ന 12 അടി നീളമുള്ള പെരുമ്പാമ്പിനെ

വസ്ത്രം അലക്കാനായി വാഷിംങ് മെഷീന്‍ തുറന്ന വീട്ടുകാരന്‍ ശരിക്കും ഞെട്ടി. മെഷീന്റെ ഡോര്‍ തുറന്ന ഉടനെ കണ്ടത് അക്രമിക്കാന്‍ റെഡിയായ നിന്ന 12 അടിയോളം നീളമുള്ള Bangkok, World, Python, 12-foot-long python in washing machine gives man nasty shock
ബാങ്കോംഗ്: (www.kvartha.com 24.12.2016) വസ്ത്രം അലക്കാനായി വാഷിംങ് മെഷീന്‍ തുറന്ന വീട്ടുകാരന്‍ ശരിക്കും ഞെട്ടി. മെഷീന്റെ ഡോര്‍ തുറന്ന ഉടനെ കണ്ടത് അക്രമിക്കാന്‍ റെഡിയായ നിന്ന 12 അടിയോളം നീളമുള്ള പെരുമ്പാമ്പിനെയാണ്. തായ്‌ലന്‍ഡിലെ ചാചിഗസായിലാണ് സംഭവം.


കോണ്‍ചരൂണ്‍ റോക്‌ചൈ എന്ന 48 കാരനാണ് വലിയൊരു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഡോര്‍ തുറന്നയുടനെ പെരുമ്പാമ്പ് പുറത്തേക്ക് തലയിട്ട് ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ വന്യജീവി രക്ഷാപ്രവര്‍ത്തകര്‍ പെരുമ്പാമ്പിനെ ചാക്കിലാക്കി.

ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.

Keywords: Bangkok, World, Python, 12-foot-long python in washing machine gives man nasty shock.