Follow KVARTHA on Google news Follow Us!
ad

മകനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടാന്‍ ബലം പ്രയോഗിച്ചു, ഇരുവരുടേയും മൂത്രം പരസ്പരം കുടിപ്പിച്ചു; പോലീസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

ഭോപാല്‍: (www.kvartha.com 09.10.2016) പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി വീട്ടമ്മ. സ്വന്തം മകനുമയൈ അവിഹിത ബന്ധത്തിലേര്‍പ്പെടാന്‍ പോലീസ് ബലപ്രയോഗം നടത്തിയെന്നും ഇരുവരുടേയും മൂത്രം പരസ്പരം കുടിപ്പിച്ചുവെന്നും വീട്ടമ്മ ആരോപിച്ചു.National, Madhya Pradesh, Police, Custody, Torture, Muslim woman
ഭോപാല്‍: (www.kvartha.com 09.10.2016) പോലീസിനെതിരെ അതീവ ഗുരുതരമായ ആരോപണവുമായി വീട്ടമ്മ. സ്വന്തം മകനുമയൈ അവിഹിത ബന്ധത്തിലേര്‍പ്പെടാന്‍ പോലീസ് ബലപ്രയോഗം നടത്തിയെന്നും ഇരുവരുടേയും മൂത്രം പരസ്പരം കുടിപ്പിച്ചുവെന്നും വീട്ടമ്മ ആരോപിച്ചു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം മണ്ഡലമായ സെഹോറിലാണ് സംഭവം.

പരാതിക്കാരി ഒരു മുസ്ലീം സ്ത്രീയാണ്. നാല്പതുകാരിയായ പരാതിക്കാരിയുടെ മരുമകളെ വീട്ടില്‍ നിന്നും കാണാതായിരുന്നു. സഹോദരിയെ കാണുന്നില്ലെന്ന് കാണിച്ച് യുവതിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. കൂടാതെ സിദ്ദീഖ് ഗഞ്ച് പോലീസ് സ്‌റ്റേഷനില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും നല്‍കി. 

ഇതോടെ പരാതിക്കാരിയേയും ഭര്‍ത്താവിനേയും മകനേയും പ്രായപൂര്‍ത്തിയാകാത്ത 4 മക്കളേയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. 15 ദിവസത്തോളം ഇവരെ കസ്റ്റഡിയില്‍ സൂക്ഷിച്ച് പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. 

ഈ സമയത്ത് ഇവരുടെ മൂത്രം പരസ്പരം കുടിപ്പിച്ചുവെന്നും ആരോപണമുണ്ട്. മരുമകളെ കൊന്നുവെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. എന്നാല്‍ സെപ്റ്റംബര്‍ 19ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഭോപ്പാലില്‍ നിന്നും കണ്ടെത്തി.

അതേസമയം പോലീസിന്റെ പീഡനം താങ്ങാനാകാതെ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് കൊലക്കുറ്റം ഏറ്റു. മൃതദേഹം സമീപത്തെ ഖബറിസ്ഥാനില്‍ കുഴിച്ചിട്ടുവെന്ന് പറഞ്ഞ് അവരെ അങ്ങോട്ട് നയിച്ചു. മൂന്നോളം മൃതദേഹങ്ങള്‍ പോലീസ് പുറത്തെടുത്തു. എന്നാല്‍ അവ കാണാതായ പെണ്‍കുട്ടിയുടേതല്ലെന്ന് വ്യക്തമായി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ഭോപ്പാലില്‍ നിന്നും കണ്ടെത്തിയത്. 

 National, Madhya Pradesh, Police, Custody, Torture, Muslim woman

SUMMARY: Bhopal: In a horrific incident, a Muslim woman in Madhya Pradesh alleged that police forced her to perform unnatural sex with her son and made them drink each other’s urine in the custody.

Keywords: National, Madhya Pradesh, Police, Custody, Torture, Muslim woman