Follow KVARTHA on Google news Follow Us!
ad

ഷെയർ ഫലം കണ്ടു; സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ബീഹാറിലെ ഗുണ്ടയുടെ മക്കൾ ക്ലാസ് മുറിയിൽ സഹപാഠിയെ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങൾ, ഒടുവിൽ കേസായി

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ, വിദ്യാർഥിയെ മർദ്ദിക്കുന്ന Two Kendriya Vidyalaya students booked for beating classmate in Bihar, probe ordered
മുസാഫർപൂർ:(www.kvartha.com 15/10/2016) കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ, വിദ്യാർഥിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ബീഹാർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നുള്ളതാണെന്ന് വ്യക്തമായി. സെപ്തംബർ 25 നാണ് സഹപാഠിയെ രണ്ടു വിദ്യാർഥികൾ ക്ലാസ് മുറിയിൽ ക്രൂരമായി തല്ലിച്ചതച്ചത്. സംഭവം വിദ്യാർഥികളിലൊരാൾ മൊബൈൽ ഫോണിൽ പകർത്തുകയും വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. മറ്റു വിദ്യാർഥികൾ നോക്കി നിൽക്കെയായിരുന്നു സംഭവം. ഇത് വൈറലായതോടെ കേന്ദ്ര മാനവ വിഭവശേഷി ഉപേന്ദ്ര കുശ്വാഹ വിഷയത്തിൽ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.




സംഭവത്തിൽ ബിഹാർ തലസ്ഥാനമായ പറ്റ്നയിൽ നിന്ന് 71 കി.മി അകലെ ഗണ്ണിപൂരിൽ സ്ഥിതി ചെയ്യുന്ന സെണ്ട്രൽ സ്കൂളിലെ പ്രധാനാധ്യാപകന്റെ പരാതിയിൽ ഖാസി മുഹമ്മദ്പൂർ പോലിസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.


വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന ഒരു ഗുണ്ടയുടെ മക്കളാണ് പ്രതികളെന്ന സൂചന ഇതിനകം പുറത്തുവന്നിട്ടുണ്ട്.

Two Kendriya Vidyalaya students booked for beating classmate in Bihar,





Summary: Two Kendriya Vidyalaya students booked for beating classmate in Bihar, probe ordered An FIR was lodged here on Thursday against two Kendriya Vidyalaya students after a video of them brutally assaulting their classmate on the school premises surfaced on social media.