Follow KVARTHA on Google news Follow Us!
ad

ഹിജാബ് ധരിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട യുവതിക്ക് നിയമപോരാട്ടത്തിനൊടുവില്‍ വിജയം

ഹിജാബ് ധരിച്ച് ജോലിയില്‍ പ്രവേശിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട Muslim, Women, Youth, Court, World,
ജനീവ: (www.kvartha.com 24.10.2016) ഹിജാബ് ധരിച്ച് ജോലിയില്‍ പ്രവേശിച്ചതിന് ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ട സെര്‍ബ് യുവതിയെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സ്വിസ് കോടതി ഉത്തരവ്. ഒരു ഡ്രൈ ക്ലീനിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആബിദ എന്ന സെര്‍ബിയന്‍ യുവതിയെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നത്.

ജോലിയില്‍ തിരിച്ചെടുക്കാനും നഷ്ടപരിഹാരം നല്‍കാനും പ്രാദേശിക കോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പുറത്താക്കിയത്. തുടര്‍ന്ന്  കോടതിയെ സമീപിച്ച യുവതി നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിജയം നേടി. ഹിജാബ് ധരിക്കുന്നത് തന്റെ ജോലിയെ ബാധിക്കില്ലെങ്കില്‍ ഇതിന്റെ പേരില്‍ മാത്രം പിരിച്ചുവിടാനാകില്ലെന്നും യുവതിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് തൊഴിലുടമയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ആറ് വര്‍ഷത്തോളം ഈ സ്ഥാപനത്തില്‍ ജോലി ചെയ്ത യുവതി ഹിജാബ് ധരിക്കാന്‍ തുടങ്ങിയതോടെയാണ് അവരെ പുറത്താക്കാന്‍ തീരുമാനിച്ചത്.

 Muslim, Women, Youth, Court, World, Swiss court rules against employer in headscarf battle with Muslim woman.

Keywords: Muslim, Women, Youth, Court, World, Swiss court rules against employer in headscarf battle with Muslim woman.