Follow KVARTHA on Google news Follow Us!
ad

വിവാഹഫോട്ടോ സുഹൃത്തുക്കളുമായി പങ്കുവെച്ചു; വിവാഹം കഴിഞ്ഞ് 2 മണിക്കൂറിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു

വിവാഹ ഫോട്ടോ സുഹൃത്തുക്കളുമായി പങ്കു വെച്ചതിന് വിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂManama, Friends, Allegation, Family, Social Network, Facebook, Hotel, Gulf,
മനാമ: (www.kvartha.com 25.10.2016) വിവാഹ ഫോട്ടോ സുഹൃത്തുക്കളുമായി പങ്കു വെച്ചതിന് വിവാഹം കഴിഞ്ഞ് രണ്ടു മണിക്കൂറിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. സൗദി അറേബ്യയില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വിവാഹ സല്‍ക്കാരത്തിന് ശേഷമാണ് വരന്‍ വധുവിനെ ഉപേക്ഷിക്കുന്നതായി അറിയിച്ചത്.

കാരണമായി പറഞ്ഞത് ഇതാണ്. വിവാഹശേഷം വധു സോഷ്യല്‍ മീഡിയയില്‍ നിന്നും മാറിനില്‍ക്കണമെന്ന് വരന്‍ വിവാഹ കരാറില്‍ എഴുതിയിരുന്നു. ഇത് ലംഘിച്ചു എന്ന് ആരോപിച്ചാണ് വധുവിനെ ഉപേക്ഷിച്ചത്. വിവാഹ ദിവസം തന്നെ ഡിവോഴ്‌സ് കേസും ഫയല്‍ ചെയ്തു. സൗദി ഡെയ്‌ലി ഒക്കാസ് ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

വിവാഹ ദിവസം തന്നെ വധുവിനെ ഉപേക്ഷിച്ചതിനെ ചൊല്ലി ഇരു കുടുംബങ്ങളും തമ്മില്‍
Snapchat ends Saudi Arabia marriage after 2 hours, Manama, Friends, Allegation, Family, Social Network, Facebook, Hotel, Gulf
വാഗ്‌വാദം നടന്നിരുന്നു. വരന്റെ പ്രവര്‍ത്തി മോശമായെന്നാണ് വധുവിന്റെ കുടുംബത്തിന്റെ ആരോപണം. എന്നാല്‍ വാക്ക് തെറ്റിച്ച വധുവിനെ ഉപേക്ഷിച്ചതില്‍ തെറ്റൊന്നുമില്ലെന്നായിരുന്നു വരന്റെ കുടുംബത്തിന്റെ നിലപാട്. ഒടുവില്‍ ഇരു കുടുംബവും വിവാഹമോചനത്തിന് അപേക്ഷിച്ചു.

ഈ വര്‍ഷം ആദ്യം സമാനമായ മറ്റൊരു സംഭവവും സൗദിയില്‍ നടന്നിരുന്നു. വിവാഹ സല്‍ക്കാര ശേഷം വധുവിനെ ഹോട്ടല്‍ മുറിയില്‍ ആക്കിയ ശേഷം പുറത്തു പോയ വരന്‍ തിരിച്ചു വന്നപ്പോള്‍ വധു ആശംസകള്‍ക്ക് മറുപടി അയയ്ക്കുന്നതിന്റെ തിരക്കിലായിരുന്നു.

വരന്റെ സംസാരവും സാമിപ്യവും ശ്രദ്ധിക്കാതിരുന്ന വധുവിനെ അന്നു തന്നെ വരന്‍ ഡിവോഴ്‌സ് ചെയ്തു. സൗദി അധികൃതര്‍ നടത്തിയ കണക്കെടുപ്പില്‍ വിവാഹമോചനം നേടുന്നവരില്‍ 50 ശതമാനവും നവദമ്പതികളാണ്. ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗമാണ്.

Keywords: Snapchat ends Saudi Arabia marriage after 2 hours, Manama, Friends, Allegation, Family, Social Network, Facebook, Hotel, Gulf.