Follow KVARTHA on Google news Follow Us!
ad

രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ച ഇന്ത്യക്കാരന്‍ ലൈംഗീക അവയവം മുറിച്ചുമാറ്റി; സഹോദരന്‍ അവയവം ആശുപത്രിയിലെത്തിച്ചത് പ്ലാസ്റ്റിക് ബാഗിലാക്കി

ഷാര്‍ജ: (www.kvartha.com 26.10.2016) രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ ലൈംഗീക അവയവം മുറിച്ചുനീക്കിയതായി ഷാര്‍ജ പോലീസ്. 26Gulf, UAE, Sharjah, Asian man, Mutilated, Genitals
ഷാര്‍ജ: (www.kvartha.com 26.10.2016) രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യക്കാരന്‍ ലൈംഗീക അവയവം മുറിച്ചുനീക്കിയതായി ഷാര്‍ജ പോലീസ്. 26കാരനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാനായെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും അല്‍ ഖാസിമി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. ആദ്യം യുവാവ് ആത്മ്ഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു പോലീസിന്റെ നിഗമനം. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുടുംബപ്രശ്‌നമാണ് ലിംഗം മുറിച്ച് നീക്കാന്‍ കാരണമെന്ന് കണ്ടെത്തിയത്.

ഭാര്യയും രണ്ട് മക്കളുമുണ്ട് യുവാവിന് നാട്ടില്‍. വീണ്ടും വിവാഹംകഴിക്കാന്‍ കുടുംബാംഗങ്ങള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹം ലിംഗം മുറിച്ചത്.

സഹോദരനാണിദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുറിച്ച് നീക്കിയ ലിംഗം പ്ലാസ്റ്റിക് ബാഗിലാക്കിയാണ് ആശുപത്രിയിലെത്തിച്ചത്. ലിംഗം പുനസ്ഥാപിക്കാന്‍ ഉടനെ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യൂറോളജി വിദഗ്ദ്ധന്‍ ഡോ യൂനിസ് അല്‍ ഷംസി, ഡോ അഹമ്മദ് അബു അല്‍ നജ, എന്നിവര്‍ ചേര്‍ന്നാണ് സര്‍ജറി നടത്തിയത്.

3 മണിക്കൂറെടുത്ത ശസ്ത്രക്രിയ വിജയകരമായിരുന്നു. ലിംഗം പൂര്‍ണമായും വേര്‍പ്പെട്ട സംഭവം തന്റെ ഔദ്യോഗീക ജീവിതത്തില്‍ ഇതാദ്യമാണെന്ന് ഡോ യൂനിസ് പറയുന്നു. യുവാവിനെ കൗണ്‍സിലിംഗിനും വിധേയനാക്കുന്നുണ്ട്.
Gulf, UAE, Sharjah, Asian man, Mutilated, Genitals

SUMMARY: An Asian man who was forced to marry a second woman he did not like has mutilated his genitals, a police source told Khaleej Times.

Keywords: Gulf, UAE, Sharjah, Asian man, Mutilated, Genitals